
Malayalam
സോഷ്യല്‍ മീഡിയയില്‍ നിന്നും ആറ് മാസത്തെ ഇടവേളയെടുക്കാനൊരുങ്ങി ലോകേഷ് കനകരാജ്; കാരണം!
സോഷ്യല്‍ മീഡിയയില്‍ നിന്നും ആറ് മാസത്തെ ഇടവേളയെടുക്കാനൊരുങ്ങി ലോകേഷ് കനകരാജ്; കാരണം!

നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം മുതല്‍ ലിയോ വരെ എല്ലാം ഹിറ്റുകള്‍. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ലിയോ. ഇതിനകം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ഈ ചിത്രം. ഇപ്പോഴിതാ ലോകേഷിനെക്കുറിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്.
ലിയോ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ആറ് മാസത്തെ ഇടവേളയടുക്കാനൊരുങ്ങുകയാണ് അദ്ദേഹം. അടുത്ത ചിത്രത്തിന്റെ ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയാണ് ഇത്. ലോകേഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന് രജനികാന്ത് ആണ്.
തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാവും ആരംഭിക്കുക. തിരക്കഥ പൂര്‍ത്തിയാക്കലും നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷനുമൊക്കെയായി തിരക്കിന്റെ നാളുകളാണ് ലോകേഷിന് മുന്നില്‍ ഇനിയുള്ളത്.
ഒരു സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ലോകേഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നത് ഇത് ആദ്യമായല്ല. നേരത്തെ ലിയോയുടെ പ്രഖ്യാപനത്തിന് മുന്‍പും ലോകേഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനിന്നിരുന്നു. കോളിവുഡില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ലിയോ.
അതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് ചെയ്യുന്ന ചിത്രം, മാസ്റ്ററിന് ശേഷം വിജയ്!യും ലോകേഷും ഒരുമിക്കുന്ന സിനിമ, വിജയ് എല്‍സിയുവിലേക്ക് എത്തുമോ എന്ന ചോദ്യം തുടങ്ങി പല കാരണങ്ങളും ഈ ഹൈപ്പിന് പിന്നില്‍ ഉണ്ടായിരുന്നു. ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയിരുന്നതെങ്കിലും വന്‍ സാമ്പത്തിക വിജയമായി മാറി ചിത്രം.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...