Actor
അയ്യയ്യോ… സിനിമയിൽ പിടിച്ചു നിൽക്കാനുള്ള ലോകിയുടെ തത്രപ്പാട് നോക്കണേ…! ഇത്തരം തമാശകളുമായി ഇനി വരല്ലേ..; ലോകേഷ് കനകരാജിന് മുന്നറിയിപ്പ്,
അയ്യയ്യോ… സിനിമയിൽ പിടിച്ചു നിൽക്കാനുള്ള ലോകിയുടെ തത്രപ്പാട് നോക്കണേ…! ഇത്തരം തമാശകളുമായി ഇനി വരല്ലേ..; ലോകേഷ് കനകരാജിന് മുന്നറിയിപ്പ്,
കമൽഹാസൻ – ശങ്കർ കൂട്ടുകെട്ടിൽ എത്തിയ സിനിമയാണ് ഇന്ത്യൻ 2. ജൂലൈ 12 തിയതിയാണ് സിനിമ തിയറ്ററുകളിൽ എത്തിയത്. ആദ്യവാരത്തിൽ തന്നെ സിനിമക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. ഇപ്പോൾ ഇന്ത്യൻ 2നെ പ്രശംസിച്ച രംഗത്ത് എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ.
ഉലകനായകൻ കമൽഹാസന്റെ സിനിമയോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണ് ഇന്ത്യൻ-2 എന്നാണ് ലോകേഷ് കനകരാജ് എക്സിൽ കുറിച്ചത്.
മഹത്തായ ദർശനങ്ങൾ വലിയ തോതിൽ ജീവിതത്തിലേക്ക് കൊണ്ടുവന്നെന്ന് പറഞ്ഞ് സംവിധായകൻ ശങ്കറിനേയും ലോകേഷ് പ്രശംസിക്കുന്നുണ്ട്. ഇന്ത്യൻ 3 നായി ഇനി കാത്തിരിക്കൻ വയ്യെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റിന് താഴെ ട്രോലുകൾകൊണ്ട് നിറയുന്ന കാഴ്ചയാണ് കണ്ടത്. സിനിമയിൽ പിടിച്ചു നിൽക്കാനുള്ള ലോകിയുടെ തത്രപ്പാട് നോക്കണെയെന്നാണ് ഒരു വ്യക്തി ഇട്ട കമന്റ്. ഇനിയും ഇത്തരം തമാശകൾ പടച്ച് വിടരുതെന്ന് മുന്നറിയിയിട്ടാണ് മറ്റൊരു വ്യക്തി കമന്റ് രേഖപെടുത്തിയിരിക്കിട്ടുന്നത്. ആരോ ഇദ്ദേഹത്തെ ഇന്ത്യൻ 2 ന്റെ ടൈറ്റിൽ കാർഡിനൊപ്പം പഴയ ഇന്ത്യൻ കാണിച്ചുവെന്നാണ് മറ്റൊരാൾ ഒരാൾ പ്രതികരിച്ചത്.
അതേസമയം 1996-ൽ കമലഹാസൻ നായകനായി പ്രദർശനത്തിനെത്തിയ ശങ്കർ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തിയ കമലഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. എന്നാൽ ഇന്ത്യൻ 2 പ്രക്ഷകരെ പൂർണ്ണമായും നിരാശപ്പെടുത്തിഎന്നാണ് റിപ്പോർട്ട്. മൂന്നു മണിക്കൂർ വളരെ കഷ്ടപ്പെട്ടാണ് തിയേറ്ററിൽ ഇരുന്നു ചിത്രം പൂർത്തിയാക്കിയതെന്നാണ് പ്രേക്ഷകർ പ്രതീകരിച്ചത്. ചിത്രം ബോക്സോഫീസിൽ തകർന്നടിഞ്ഞു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.