Connect with us

’99 പ്രശ്‌നങ്ങളും എന്റെ ഒരു പരിഹാരവും’; അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മാധവ് സുരേഷ്

Malayalam

’99 പ്രശ്‌നങ്ങളും എന്റെ ഒരു പരിഹാരവും’; അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മാധവ് സുരേഷ്

’99 പ്രശ്‌നങ്ങളും എന്റെ ഒരു പരിഹാരവും’; അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മാധവ് സുരേഷ്

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. എന്നാല്‍ അതിനോടൊപ്പം തന്നെ അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഈ വേളയില്‍ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്.

തന്നെ ചേര്‍ത്തുപിടിച്ച് അച്ഛന്‍ കവിളില്‍ കടിക്കുന്നൊരു ചിത്രമാണ് മാധവ് സുരേഷ് പങ്കുവച്ചിരിക്കുന്നത്. ’99 പ്രശ്‌നങ്ങളും എന്റെ ഒരു പരിഹാരവും’ എന്നാണ് ചിത്രത്തിനൊപ്പം മാധവ് കുറിച്ച ക്യാപ്ഷന്‍. ദൈവത്തിന്റെ കോടതിയില്‍ ചിലര്‍ക്കുള്ളത് ബാക്കിയുണ്ട് എന്ന ഒരുവരി കൂടി മാധവ് കുറിച്ചിട്ടുണ്ട്.

വിമര്‍ശകര്‍ക്കുള്ള സുരേഷ് ഗോപിയുടെ കുടുംബത്തിന്റെ മറുപടിയാണ് മാധവിന്റെ ഈ ചിത്രം എന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ സിനിമാ രംഗത്ത് നിന്നും പൊന്നമ്മ ബാബു, മേജര്‍ രവി, ബാബുരാജ്, ബീന ആന്റണി, സാധിക വേണുഗോപാല്‍, അനുമോള്‍ തുടങ്ങിയവര്‍ സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകയോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി സുരേഷ് ഗോപി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇവരുടെ പ്രതികരണം.

പൊന്നമ്മ ബാബു:

സുരേഷ് ഏട്ടാ.. ആരു എന്ത് പറഞ്ഞാലും.. ഞാനും എന്റെ കുടുംബവും കൂടെയുണ്ട്.

ബാബുരാജ്:

കഷ്ടം എന്തൊരു അവസ്ഥ. വര്‍ഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടന്‍ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല. കണ്ടിട്ടില്ല ……ഒരു പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചത്. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കു.

ശ്രീവിദ്യ മുല്ലചേരി:

കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി സാറിനെ എനിക്ക് അറിയാം, സര്‍ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം. എന്നെ ഒരു മകളെ പോലെ തന്നെയാണ് കണ്ടിരുന്നതും, അതുകൊണ്ട് ഒരു മകളെ പോലെ തന്നെ ഞാന്‍ പറയുന്നു. എപ്പോഴും എപ്പോഴും സുരേഷ് സാറിനൊപ്പം.

അനുമോള്‍:

സുരേഷേട്ടന് എല്ലാ പിന്തുണയും നല്‍കുന്നു.

അതേ സമയം, മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍, സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ശരീരത്തില്‍ സ്പര്‍ശിച്ചതിനും ലൈം ഗികച്ചുവയോടെ സംസാരിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (എ1, 4) വകുപ്പുകള്‍ ചേര്‍ത്താണു കേസ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

More in Malayalam

Trending

Recent

To Top