ഇന്നലെയായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകൾ നേർന്നത്. മമ്മൂട്ടിക്ക് ആശംസയുമായി നടന് ഹരീഷ് പേരടിയും എത്തിയിരുന്നു. മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ഭ്രമയുഗത്തിന്റെപുറത്തെത്തിയ ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.
ഹരീഷ് പേരടിയുടെ കുറിപ്പ്
മമ്മൂക്ക… ഈ ചിരി ഒരു നൂറ് നൂറര ചിരിയാണ്… അതിൽ ഒരു തർക്കവുമില്ല. ക്യാമറയെ മാത്രം നോക്കി ചിരിച്ചതാണെങ്കിലും അപ്പുറത്ത് നിൽക്കുന്ന കഥാപാത്രത്തിന്റെ മനസ്സ് ഈ ചിരിയിൽ വ്യക്തമാണ്. അതിന്റെ പിന്നിൽ ഒരു വ്യാകരണമുണ്ട് (Grammar). കാരണം അഭിനയം ഒരു ലോകോത്തര ഭാഷയാണ് (Universal language). അതിന് നിരവധി വഴികൾ ഉണ്ടെങ്കിലും താങ്കളെ പോലെയുള്ള ഒരു മഹാനടന്റെ വ്യാകരണ വഴികളെ കുറിച്ച് അറിയുന്നത് പുതിയ തലമുറയിലെ അഭിനയ വിദ്യാർത്ഥികൾക്ക് ഒരു വലിയ പാഠപുസ്തകമാവും. അഭിനയ അനുഭവങ്ങൾ മാത്രമല്ലാത്ത നടന്റെയും കഥാപാത്രത്തിന്റെയും ഇടയിലുള്ള മാനസികാവസ്ഥകൾ, തയ്യാറെടുപ്പുകൾ, നടന്റെ മനസ്സ് അവസാനിച്ച് കഥാപാത്രത്തിന്റെ മനസ്സ് തുടങ്ങുന്ന ആ അദൃശരേഖ അങ്ങനെ താങ്കളുടെ അഭിനയ മായലോകത്തെ കുറിച്ചുള്ള ഒരു പുസ്തകമാണ് ഞാൻ ഈ പിറന്നാൾ ദിനത്തിൽ നിങ്ങളോട് ആവശ്യപ്പെടുന്നത്. അടുത്ത പിറന്നാളിനുമുൻപ് ഇത് തന്നേ പറ്റൂ. ഒഴിഞ്ഞ് മാറരുത്. അത് താങ്കളുടെ ഉത്തരവാദിത്വമാണ്. ഞാനടക്കമുള്ള ഈ തലമുറയിലെയും വരുംതലമുറയിലെയും അഭിനയവിദ്യാർത്ഥികൾക്കുള്ള വിലപിടിപ്പുള്ള ഒരു സമ്മാനമായിരിക്കും അത്. ലോകം അത്ഭുതത്തോടെ വായിക്കുന്ന ഒരു മലയാള നടന്റെ അല്ല ഒരു മഹാനടന്റെ അഭിനയ വ്യാകരണ ചരിത്രം… ഒരായിരം പിറന്നാൾ ആശംസകൾ.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....