News
ആളുകള്‍ എന്നെ കണ്ടാണ് ബഹളം വെച്ചതെന്ന് കരുതി, എന്നാല്‍ അത് യോഗി ബാബുവിനെ കണ്ടായിരുന്നു; ഷാരൂഖ് ഖാന്‍
ആളുകള്‍ എന്നെ കണ്ടാണ് ബഹളം വെച്ചതെന്ന് കരുതി, എന്നാല്‍ അത് യോഗി ബാബുവിനെ കണ്ടായിരുന്നു; ഷാരൂഖ് ഖാന്‍
അറ്റ്‌ലീ സംവിധാനം ചെയ്ത ജവാന്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇപ്പോഴിതാ ജവാന്റെ ഓഡിയോ ലോഞ്ചിനിടെ ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അനിരുദ്ധ് തനിക്ക് സ്വന്തം മകനെപ്പോലെയാണെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.യോഗി ബാബുവിനെക്കുറിച്ചും ഷാരൂഖ് വാചാലനായി.
‘വൈ ദിസ് കൊലവെറി’ ഇറങ്ങിയ സമയം മുതല്‍ അനിരുദ്ധിനെ കാണാന്‍ ആഗ്രഹിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനം അനിരുദ്ധിനെക്കൊണ്ട് ചെയ്യിപ്പിച്ചാലോയെന്ന് അറ്റലീ ചോദിച്ചു. എല്ലാ ഗാനങ്ങളും അനിരുദ്ധിനെക്കൊണ്ട് ചെയ്യിപ്പിക്കാമെന്ന് താന്‍ പറഞ്ഞുവെന്നും തന്റെ ഫോണ്‍ കോളുകള്‍ മിസ് ചെയ്യുമെന്ന് അനിരുദ്ധ് പറയാറുണ്ടെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.
‘യോഗി ബാബു വളരെ ലജ്ജയുള്ള ശാന്തനായ വ്യക്തിയാണ്. സിനിമയുടെ പ്രമോഷനുവേണ്ടി ഞാന്‍ ചെന്നൈയില്‍ വന്നു. അപ്പോള്‍ തിയേറ്ററില്‍ ഉണ്ടായിരുന്ന എല്ലാവരും ആവേശത്തോടെ ഒച്ച വയ്ക്കുകയും കയ്യടിക്കുകയും ചെയ്തു. അല്‍പ്പനേരത്തേക്ക് വിചാരിച്ചു അവര്‍ എന്നെ കണ്ടിട്ടാണ് ബഹളം വച്ചതെന്ന്. പിന്നീടാണ് എനിക്ക് മനസ്സിലായത്. എല്ലാവരും എന്നെ തള്ളിമാറ്റി മുന്നോട്ട് വന്നു. അവര്‍ ബഹളം വച്ചത് യോഗി ബാബുവിനെ കാണാനായിരുന്നു. ജവാന്റെ ഭാഗമായതിന് നന്ദി’, എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.
റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായി സെപ്റ്റംബര്‍ ഏഴിന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യദിനത്തില്‍ ലഭിക്കുന്നത്.