
Bollywood
സ്വാതന്ത്ര്യ ദിനത്തില്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം
സ്വാതന്ത്ര്യ ദിനത്തില്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം
Published on

സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചെന്ന് ബോളിവുഡ് നടന് അക്ഷയ് കുമാർ. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘മനസും പൗരത്വവും, രണ്ടും ഹിന്ദുസ്ഥാനി’ എന്ന് നടന് ട്വിറ്ററില്‍ കുറിച്ചു.
കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടിട്ടുള്ളയാളാണ് അക്ഷയ് കുമാര്‍. ദേശസ്നേഹം ചോദ്യം ചെയ്യുന്ന തരത്തില്‍ വിമര്ശനങ്ങളെത്തുന്നത് ഏറെ പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയാണ് തന്റെ എല്ലാമെന്നും ഇവിടെ നിന്നാണ് എല്ലാം നേടിയതെന്നും ഒരു ഇന്റര്‍വ്യൂവില്‍ അക്ഷയ് പറഞ്ഞിരുന്നു.
2019ല്‍ ഇന്ത്യന്‍ പൗരത്വത്തിനായി നടന് അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം നടപടികള്‍ നീണ്ടു. ‘സെല്‍ഫി’ എന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെ കാനഡ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണെന്ന് താരം വ്യക്തമാക്കിയിരുന്നു.
നാട്ടില്‍ സിനിമകളൊന്നും വിജയിക്കാതെ വന്നപ്പോഴാണ് കാനഡയില്‍ ഉണ്ടായിരുന്ന തന്നെ സുഹൃത്ത് അങ്ങോട്ടേക്ക് ക്ഷണിച്ചതെന്നും പൗരത്വം നേടിയതെന്നും അക്ഷയ് വെളിപ്പെടുത്തിയിരുന്നു. അന്ന് റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാവുകയും ചെയ്തിരുന്നുവെന്നും നടന് പറഞ്ഞിരുന്നു.
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...