Connect with us

ഒന്നുമല്ലാതിരുന്ന സമയത്താണ് അക്ഷയ് കുമാറിനെ നായകനാക്കാന്‍ താന്‍ സമ്മതിച്ചത്… എന്നാല്‍ തന്നെ സഹായിക്കാന്‍ അവസരം വന്നപ്പോള്‍ അക്ഷയ് ചതിച്ചു; ശാന്തിപ്രിയ

Bollywood

ഒന്നുമല്ലാതിരുന്ന സമയത്താണ് അക്ഷയ് കുമാറിനെ നായകനാക്കാന്‍ താന്‍ സമ്മതിച്ചത്… എന്നാല്‍ തന്നെ സഹായിക്കാന്‍ അവസരം വന്നപ്പോള്‍ അക്ഷയ് ചതിച്ചു; ശാന്തിപ്രിയ

ഒന്നുമല്ലാതിരുന്ന സമയത്താണ് അക്ഷയ് കുമാറിനെ നായകനാക്കാന്‍ താന്‍ സമ്മതിച്ചത്… എന്നാല്‍ തന്നെ സഹായിക്കാന്‍ അവസരം വന്നപ്പോള്‍ അക്ഷയ് ചതിച്ചു; ശാന്തിപ്രിയ

നടൻ അക്ഷയ് കുമാറിനെതിരെ പ്രസ്താവനയുമായി ശാന്തിപ്രിയ . അക്ഷയ് തന്നെ വഞ്ചിച്ചു എന്നാണ് ശാന്തിപ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം തിരിച്ചുവരവിനായി അക്ഷയ് കുമാറിനെ സമീപിച്ചിരുന്നു. എന്നാല്‍ താരം തന്നെ അവഗണിക്കുകയായിരുന്നു എന്നാണ് ശാന്തിപ്രിയ പറയുന്നത്.

‘ഹോളിഡേ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അക്ഷയ്‌യെ വീണ്ടും കാണുന്നത്. അന്ന് അദ്ദേഹം നന്നായിട്ടാണ് പെരുമാറിയത്. തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞപ്പോള്‍ പഴയതുപോലെ നായികയാകാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ശരിക്കും ഞെട്ടിച്ചു.

നിങ്ങള്‍ക്ക് ഇപ്പോഴും നായകനായി അഭിനയിക്കാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ടാണ് എനിക്ക് നായികയായി അഭിനയിക്കാന്‍ കഴിയാത്തത്? എന്ന് ചോദിച്ചു. വിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സിനിമാ മേഖലയില്‍ തുല്യ പരിഗണന ലഭിക്കുന്നില്ല എന്ന് അക്ഷയ് പറഞ്ഞു. ഒരു ദിവസം നടന്റെ സെക്രട്ടറി തന്നെ ബന്ധപ്പെട്ടു. സിനിമയ്ക്ക് വേണ്ടി ചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടു. ഫോട്ടോ അയച്ചെങ്കിലും പിന്നീട് അതിനെ കുറിച്ച് ഒരു വിവരവുമുണ്ടായില്ല. പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്ഷയ് ഫോണ്‍ എടുക്കുകയോ മെസേജുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്തില്ല.

അദ്ദേഹം എല്ലാം മെസേജുകളും കാണുന്നുണ്ടായിരുന്നു. ഒന്നുമല്ലാതിരുന്ന സമയത്താണ് അക്ഷയ് കുമാറിനെ നായകനാക്കാന്‍ താന്‍ സമ്മതിച്ചത്. എന്നാല്‍ തന്നെ സഹായിക്കാന്‍ അവസരം വന്നപ്പോള്‍ അക്ഷയ് ചതിച്ചു എന്നാണ് ശാന്തിപ്രിയ പറയുന്നത്.

അക്ഷയ് കുമാറിന്റെ നായികയായാണ് ശാന്തിപ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 1991ല്‍ പുറത്തിറങ്ങിയ ‘സുഗന്ധ്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ചിത്രം വന്‍വിജയമായി മാറുകയും അക്ഷയ്‌യുടെ കരിയര്‍ ബ്രേക്ക് ആവുകയും ചെയ്തിരുന്നു.

More in Bollywood

Trending

Recent

To Top