Connect with us

ഇന്ത്യയാണ് എനിക്ക് എല്ലാം,ഞാൻ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്ക; നേഡിയന്‍ പൗരത്വം ഉപേക്ഷിക്കുകയാണെന്ന് അക്ഷയ് കുമാര്‍

Bollywood

ഇന്ത്യയാണ് എനിക്ക് എല്ലാം,ഞാൻ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്ക; നേഡിയന്‍ പൗരത്വം ഉപേക്ഷിക്കുകയാണെന്ന് അക്ഷയ് കുമാര്‍

ഇന്ത്യയാണ് എനിക്ക് എല്ലാം,ഞാൻ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്ക; നേഡിയന്‍ പൗരത്വം ഉപേക്ഷിക്കുകയാണെന്ന് അക്ഷയ് കുമാര്‍

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് .കനേഡിയൻ പൗരത്വത്തെച്ചൊല്ലി അക്ഷയ് കുമാർ പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്. താൻ കനേഡിയൻ പാസ്‌പോർട്ട് ഉപേക്ഷിക്കുകയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനിപ്പോൾ.

ഇന്ത്യയാണ് തനിക്ക് എല്ലാം, ഇതിനകം പാസ്‌പോർട്ട് മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു.’ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാൻ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നൽകാനുള്ള അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. ആളുകൾ ഒന്നും അറിയാതെ കാര്യങ്ങൾ പറയുമ്പോൾ വിഷമം തോന്നും’, അക്ഷയ് കുമാർ ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

1990-കളിൽ തന്റെ കരിയർ മോശം അവസ്ഥയിലൂടെയാണ് പോയത്. 15 ഓളം സിനിമകളാണ് ഈ കാലയളവിൽ തിയേറ്ററുകളിൽ പരാജയം നേരിട്ടത്. അദ്ദേഹത്തിന്റെ സിനിമകളുടെ മോശം ബോക്സ് ഓഫീസ് പ്രകടനമാണ് കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നും നടൻ വ്യക്തമാക്കി.’എന്റെ സിനിമകൾ വർക്ക് ചെയ്യുന്നില്ല, എന്തെങ്കിലുമൊന്ന് വർക്ക് ചെയ്യണമല്ലോ എന്ന് ഞാൻ കരുതി, ഞാൻ ജോലിക്കായി അവിടെ പോയി. എന്റെ സുഹൃത്ത് കാനഡയിലാണ്. ഞാൻ അപേക്ഷിച്ചു.

അക്ഷയ് കുമാർ പറഞ്ഞു.
‘പിന്നാലെ എന്റെ രണ്ട് ചിത്രങ്ങൾ സൂപ്പർഹിറ്റായി. എന്റെ സുഹൃത്ത് പറഞ്ഞു, തിരിച്ചു പോകൂ, വീണ്ടും ജോലി ആരംഭിക്കൂ എന്ന്. എനിക്ക് കുറച്ച് സിനിമകൾ ലഭിച്ചു. പാസ്‌പോർട്ട് ഉണ്ടെന്ന കാര്യം ഞാൻ മറന്നു. ഈ പാസ്‌പോർട്ട് മാറ്റണമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല, പക്ഷേ ഇപ്പോൾ അതെ, എന്റെ പാസ്‌പോർട്ട് മാറ്റാൻ ഞാൻ അപേക്ഷിച്ചു’, അക്ഷയ് കുമാർ പറഞ്ഞു.

More in Bollywood

Trending