Connect with us

ബോര്‍ഡിംഗ് സ്‌കൂളിലാണെങ്കില്‍ നിങ്ങള്‍ ഇതൊക്കെ ചെയ്തിട്ടുണ്ടാകും, ഞാന്‍ ജയിലില്‍ ഇതൊക്കെ ചെയ്തിട്ടുണ്ട്, അന്ന് ഞാന്‍ അവിടുന്ന് എന്തൊക്കെയാണ് നീക്കം ചെയ്തതെന്ന് നിങ്ങളോട് പറയാന്‍ പറ്റില്ല; സൽമാൻ ഖാൻ

Bollywood

ജയിലില്‍ കിടന്നപ്പോള്‍ ടോയ്‌ലറ്റ് ക്ലീന്‍ ചെയ്തിട്ടുണ്ടെന്ന് നടൻ സല്‍മാന്‍ ഖാന്‍. ബിഗ്‌ബോസ് ഒ.ടി.ടി ഫിനാലെയ്ക്കിടെയാണ് സല്‍മാന്‍ ഖാന്‍ സംസാരിച്ചത്. ഫിനാലെ എപ്പിസോഡില്‍ വീട്ടിനുള്ളില്‍ ഗാര്‍ഹിക ജോലികള്‍ 50 ശതമാനവും ചെയ്തത് പൂജ ഭട്ടാണെന്നും അതിന് അവരോട് നന്ദിയുണ്ടെന്നും സല്‍മാന്‍ പറഞ്ഞു.

”ബിഗ്‌ബോസ് വീട്ടിനുള്ളില്‍ ആരെങ്കിലും ഭരണം നടത്തിയെന്ന് പറയുകയാണെങ്കില്‍ അത് പൂജ ഭട്ടും, ബേബികയുമാണ്. ഈ വീട് നിങ്ങള്‍ക്ക് മിസ് ചെയ്യും. പ്രത്യേകിച്ച് ബാത്ത് റൂം. കാരണം ബിഗ്‌ബോസിന്റെ 17 സീസണുകളില്‍ ഇത്രയും വൃത്തിയുള്ള ബാത്ത് റൂം ഇതുവരെ ഉണ്ടായിട്ടില്ല” എന്നാണ് സല്‍മാന്‍ പറഞ്ഞത്.

അപ്പോള്‍ ‘നിങ്ങള്‍ തന്നെ ഒരു സീസണില്‍ അകത്ത് കയറി വന്ന് ക്ലീന്‍ ചെയ്‌തെന്ന് ഞാന്‍ കേട്ടിട്ടുണ്ട്’ എന്ന് പൂജ ഭട്ട് പറയുകയായിരുന്നു. ”അതേ ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് ഞാന്‍ അവിടുന്ന് എന്തൊക്കെയാണ് നീക്കം ചെയ്തതെന്ന് ശരിക്കും നിങ്ങളോട് പറയാന്‍ പറ്റില്ല. എന്നാല്‍ അത് ഒകെയാണ്. ബോര്‍ഡിംഗ് സ്‌കൂളിലാണെങ്കില്‍ നിങ്ങള്‍ ഇതൊക്കെ ചെയ്തിട്ടുണ്ടാകും. ഇതൊന്നും പുതിയ കാര്യം അല്ല. ഞാന്‍ ജയിലില്‍ പോലും ഇതൊക്കെ ചെയ്തിട്ടുണ്ട്. ഒരു ജോലിയും ഒരാളെ താഴെയുള്ളയാളാക്കുന്നില്ല” എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് 2018ല്‍ ആയിരുന്നു കോടതി കണ്ടെത്തിയത്. കേസില്‍ സല്‍മാന് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

More in Bollywood

Trending