ഞാന്‍ കുറച്ചൂടെ നല്ലൊരു അമ്മയാവേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ; താര കല്യാൺ

ആരാധകരുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും അമ്മ താര കല്യാണുമൊക്കെ. അമ്മയുടെ ശിഷ്യന്‍ കൂടിയായ അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. ഈയ്യടുത്താണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. സൗഭാഗ്യയുടേയും അര്‍ജുന്റേയും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. യൂട്യൂബ് ചാനലുമായി സജീവമാണ് ഇരുവരും.
തങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവയ്ക്കാറുണ്ട്. അമ്മയുടെ പാത പിന്തുടർന്ന് സൗഭാഗ്യയും നൃത്തത്തിലേക്കും അഭിനയത്തിലേക്കുമെല്ലാം എത്തിയിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ ജനനശേഷം നൃത്തത്തിലും മകളുടെ കാര്യങ്ങളിലും മാത്രമാണ് സൗഭാഗ്യ ശ്രദ്ധ നൽകുന്നത്. അതേസമയം ഇടക്കാലത്ത് അഭിനയത്തിൽ നിന്നും വിട്ടു നിന്ന് താര വീണ്ടും സജീവമായിട്ടുണ്ട്. ഇതുകൂടാതെ മകൾക്കൊപ്പം ചേർന്ന് ഒരു ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്.
പരസ്‌പരം മനസിലാകുന്ന, സുഹൃത്തുക്കളെ പോലെ പെരുമാറുന്ന അമ്മയും മകളുമാണ് താരയും സൗഭാഗ്യയും. ഇവരുടെ വീഡിയോകളിലൂടെയൊക്കെ ആരാധകർ ആ സ്നേഹം നേരിട്ട് കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അമൃത ടിവിയിലെ സൂപ്പര്‍ അമ്മയും മകളും ഷോയില്‍ എത്തിയ ഇവരുടെ വീഡിയോ വൈറലാവുകയാണ്. അമ്മയെന്ന നിലയില്‍ തന്റെ മകള്‍ സൂപ്പറാണെന്നാണെന്നും അമ്മൂമ്മയായതില്‍ താൻ ഒരുപാട് സന്തോഷിക്കുന്നുവെന്നും താര പറയുന്നു
‘സൗഭാഗ്യയുടെ അടുത്ത് നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാനുണ്ടെന്നാണ് തോന്നുന്നത്. അത്രയും നല്ലൊരു അമ്മയാണ്. ഞാന്‍ കുറച്ചൂടെ നല്ലൊരു അമ്മയാവേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവളുടെ ക്ഷമാശീലത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. എന്റെ മകളെ ഞാനിങ്ങനെ പുകഴ്ത്തുന്നത് മോശമാണെന്ന് അറിയാം. ഞാന്‍ അത്ര ക്ഷമയുള്ള ആളല്ല, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. പെട്ടെന്ന് ഇറിറ്റേറ്റഡാവും. എടുത്തടിച്ച പോലെ കാര്യങ്ങള്‍ പറയും’,
പക്ഷേ സൗഭാഗ്യ അവളുടെ അച്ഛനെപ്പോലെയാണ്. കാര്യങ്ങള്‍ പറയും. പക്ഷേ വളരെ ഡിപ്ലോമാറ്റിക്കായി ഹ്യാന്‍ഡില്‍ ചെയ്യും. പറഞ്ഞ് അനുസരിപ്പിക്കുകയാണെന്ന് അനുസരിക്കുന്നവര്‍ക്ക് മനസിലാവില്ല. അതാണ് ഞാന്‍ അവളില്‍ നിന്നും പഠിക്കണമെന്ന് പറഞ്ഞത്. അമ്മൂമ്മ ജീവിതം ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്യുന്നുണ്ട്. എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് കൊച്ചുമകള്‍’, താര കല്യാൺ പറഞ്ഞു.
അമ്മയോട് ഒരു സോറി പറഞ്ഞു കൊണ്ടാണ് സൗഭാഗ്യ സംസാരിച്ചു തുടങ്ങിയത്. ‘ഈ വേദിയില്‍ വെച്ച് എനിക്ക് അമ്മയോടൊരു സോറി പറയാനുണ്ട്. പ്രസവ ശേഷമുള്ള എന്റെ പോസ്റ്റ്പാര്‍ട്ടം അവസ്ഥ കണ്ടത് അമ്മ മാത്രമാണ്. എന്റെ ഏറ്റവും മോശം വശം കണ്ടത് അമ്മ മാത്രമാണ്. മൂഡ് സ്വിംഗ്‌സ് കാരണം അമ്മയോട് ഞാന്‍ ദേഷ്യപ്പെടാറുണ്ടായിരുന്നു. നമ്മൾ എന്ത് കാണിച്ചാലും നമ്മളെ തഴയാത്ത ഒരാൾ അമ്മയായിരിക്കുമല്ലോ’
‘ഓരോസമയവും എന്നെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കുകയായിരുന്നു അമ്മ. മനസിലൊന്നും വെച്ചല്ല ഞാന്‍ ദേഷ്യപ്പെടുന്നത്. ആ സമയത്തെ മൂഡ് സ്വിംഗ്‌സ് കൊണ്ട് ചെയ്തുപോയതാണ്. പക്ഷേ അമ്മ കരുതിയത് അമ്മ ചെയ്യുന്നത് എന്തോ ഇഷ്ടമാകാതിരുന്നിട്ട് ആണെന്നാണ്. ഇതേക്കുറിച്ച് ഞാന്‍ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു. പക്ഷേ ആദ്യമായാണ് നേരില്‍ പറയുന്നത്’, സൗഭാഗ്യ പറഞ്ഞു. സൗഭാഗ്യ സംസാരിക്കുമ്പോൾ താരയുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു.
അതേസമയം കാതോട് കാതോരം എന്ന പരമ്പരയിലാണ് താര കല്യാൺ ഇപ്പോൾ അഭിനയിക്കുന്നത്. ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെയ്യുന്ന പരമ്പരയാണ് ഇത്. ഇടയ്ക്ക് തൊണ്ടയ്ക്ക് ഒരു ശസ്ത്രക്രിയയൊക്കെ കഴിഞ്ഞ് ചികിത്സയിലായിരുന്നു താര കല്യാൺ.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...