തുല്യ വേതനം അത്ര പ്രാക്ടിക്കല്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല; പണ്ട് എനിക്ക് കുറേ വണ്ടിച്ചെക്ക് കിട്ടിയിട്ടുണ്ട് ; ബാബു ആന്റണി പറയുന്നു
Published on

മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബാബു ആന്റണിയുടേതല്ലാതെ മറ്റൊരു മുഖം ഉണ്ടായിരുന്നില്ല. ഇന്നും സമാനതകളില്ലാതെ ബാബു ആന്റണിയുടെ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ തലയുയര്‍ത്തിപ്പിടിച്ച് തന്നെ നില്ക്കുന്നു. ഇപ്പോഴും സിനിമയിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ യാതൊരു മാറ്റവുമില്ല ഈ ആക്ഷന്‍ ഹീറോയ്ക്ക്.
ഇപ്പോഴിതാ സിനിമയില്‍ തുല്യ വേതനം ലഭിക്കണമെന്ന് പറയുന്നത് പ്രാക്ടിക്കല്‍ ആയ കാര്യമല്ലെന്ന് പറയുകയാണ് ബാബു ആന്റണി. മാര്‍ക്കറ്റ് വേരിയഷന്‍ അനുസരിച്ചാണ് അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കുന്നത്. പണ്ടൊക്കെ തനിക്ക് ഒരുപാട് വണ്ടിച്ചെക്ക് കിട്ടിയിട്ടുണ്ട് എന്നാണ് ബാബു ആന്റണി പറയുന്നത്.”തുല്യ വേതനം അത്ര പ്രാക്ടിക്കല്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊരു കല ആണല്ലോ, മറ്റ് ജോലികളില്‍ നമുക്കൊരു കംപാരിസണ് ചെയ്യാന്‍ പറ്റും, പക്ഷെ ഒരു അഭിനേതാവ് എന്ന് പറയുമ്പോള്‍ അവരുടെ മാര്‍ക്കറ്റ് വേരിയേഷന്‍ അനുസരിച്ച് അല്ലേ പ്രതിഫലം. തുല്യ വേതനം പ്രാക്ടിക്കല്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല.”
”അത് നടക്കില്ല. അതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. അത് ഒരിക്കലും പ്രാക്ടിക്കല്‍ അല്ല. എന്റെ അറിവില്‍ ലഭിക്കുന്ന സൗകര്യങ്ങളുടെ കാര്യത്തില്‍ ഒരു വ്യത്യാസം കാണാറില്ല. ഇപ്പോള്‍ നല്ല രീതിയില്‍ തന്നെയാണ് എല്ലാവരെയും ആള്ക്കാര് ട്രീറ്റ് ചെയ്യുന്നത്. പണ്ട് എനിക്ക് കുറേ വണ്ടിച്ചെക്ക് കിട്ടിയിട്ടുണ്ട്.”
”സുകുവേട്ടന് അന്ന് എപ്പോഴും പറയുമായിരുന്നു ചെക്ക് വാങ്ങുമ്പോള്‍ അതിന്റെ പുറകില്‍ എഴുതി വെക്കണമെന്ന്. അതിനൊരു ശക്തമായ ഇതുണ്ടെന്ന്.
പണ്ട് പിന്നെ അങ്ങനൊരു ചെക്ക് പോയെന്ന് പറഞ്ഞ് കേസ് ആയി പുറകെ പോകാനൊന്നും മിനക്കെട്ടിട്ടില്ല. വളര്‍ന്നു വരുന്ന സമയമാണല്ലോ, പോട്ടെ എന്ന് വെക്കും.””ഇപ്പോള്‍ സ്ട്രെയ്റ്റ് അക്കൗണ്ടിലേക്ക് കാശ് വരും. സിനിമ ഒരുപാട് മാറി” എന്നാണ് ബാബു ആന്റണി മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘ലിയോ’ ആണ് ബാബു ആന്റണിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
ആട്ടവും, പാട്ടുമൊക്കെയായി യു.കെ.ഓക്കേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മെയ് ഇരുപത്തിമൂന്നിന്...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന്...
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ്...
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...