Connect with us

തിയറ്ററിൽ എത്തുന്നവർക്ക് ടിക്കറ്റ് നിരക്ക് കുറച്ച് നൽകാൻ പോലും സാധിച്ചില്ലെങ്കില്‍ എന്തിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ; വിമർശിച്ച് നിർമ്മാതാവ്

Movies

തമിഴ് സിനിമയുടെ കാര്യമെടുത്താൽ, രജനികാന്ത് കഴിഞ്ഞാൽ ആരാധകവൃന്ദം കൂടുതൽ ഉള്ള നടനാണ് വിജയ് . . ഇളയദളപതി എന്ന് ആരാധകർ സ്‌നേഹപൂർവ്വം വിളിക്കുന്ന ഇദ്ദേഹം ജനങ്ങളുടെ പ്രിയങ്കരനായാണ് അറിയപ്പെടുന്നത്. സിനിമകളുടെ വിജയത്തിനുപുറമേ താരത്തിന്റെ രാഷ്ട്രീയ പ്രവേശനമാണ് വാർത്തകളിൽ നിറയുന്നത്. വിജയ് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നുവെന്നും, ഉടനെ രാഷ്ട്രീയത്തിലറങ്ങുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

അഭ്യൂഹങ്ങൾക്ക് ശക്തി നൽകുന്ന സൂചനകൾ വിജയ് തന്നെ പൊതുവേദികളിൽ നൽകിയതോടെ വാർത്തകൾ പ്രചരിച്ചു. വേദികളിൽ രാഷ്ട്രീയം പറഞ്ഞ താരത്തിന്റെ പ്രസംഗം ചർച്ചയായിരുന്നു. ഇപ്പോഴിതാ വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് നിർമ്മാതാവായ കെ രാജൻ.

തിയറ്ററിൽ എത്തുന്നവർക്ക് ടിക്കറ്റ് നിരക്ക് കുറച്ച് നൽകാൻ പോലും സാധിച്ചില്ലെങ്കില്‍ എന്തിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നാണ് കെ രാജന്റെ വിമർശനം. പാവപ്പെട്ടവരെ സഹായിക്കുമെന്നാണ് വിജയ് അവകാശപ്പെടുന്നത്. എന്നാൽ മറുവശത്ത് സിനിമാ ടിക്കറ്റുകൾ വലിയ വിലയ്ക്ക് വിൽക്കുകയാണ്. രാഷ്ട്രീയത്തിനായി വിജയ് സിനിമാ ജീവിതം ഉപേക്ഷിക്കുന്നുവെന്ന് പറയപ്പെടുന്നുണ്ടെന്ന് രാജൻ പറഞ്ഞു.

പക്ഷെ അദ്ദേഹം നല്ലൊരു നടനാണ്, മികച്ച നടനായി തന്നെ തുടരണം എന്നാണ് എന്റെ അഭിപ്രായം. ഇത്രയും കേട്ടിട്ടും വിജയ്ക്ക് രാഷ്ട്രീയത്തിൽ വരണമെങ്കിൽ വരാം. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ ആർക്കും തടയാനാകില്ല. വിജയ് നല്ല രാഷ്ട്രീയക്കാരനാണെങ്കിൽ, നല്ലത് ചെയ്താല്‍ ആളുകൾ അദ്ദേഹത്തിന്റെ പുറകെ വരുമെന്നും കെ രാജൻ പറഞ്ഞു.നിലവിൽ വിജയ് യുടെ ലിയോ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ വിഡിയോകളും, വാർത്തകളുമെല്ലാം ഏറെ പ്രതീക്ഷ നൽകുന്നതാണ്

More in Movies

Trending

Recent

To Top