ഞാന്‍ പറഞ്ഞ ഉത്തരങ്ങള്‍ ശരിയായത് കൊണ്ട് ഷാരൂഖ് ആ സമ്മാനം നൽകി ; പ്രിയാമണി
Published on

മലയാള സിനിമയുടെ പ്രിയ നടിയാണ് പ്രിയ മണി മോഡലിംഗ് രംഗത്തു നിന്നും നന്നേ ചെറുപ്രായത്തിൽ തന്നെ നായികാവേഷം ചെയ്തും, സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ചും പ്രിയ മണി സജീവമായി. മലയാളത്തിന് പുറമെ അന്യഭാഷകളിലും പ്രിയ തന്റെ കഴിവ് തെളിയിച്ചു.
ചെന്നൈ എക്സ്പ്രസ്’ ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം ‘വണ്‍ ടൂ ത്രീ ഫോര്‍’ എന്ന ഗാനരംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പ്രിയാമണി മിക്ക അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. ചെന്നൈ എക്സ്പ്രസിന് ശേഷം ‘ജവാന്’ എന്ന സിനിമയില്‍ ഷാരൂഖിനൊപ്പം അഭിനയിക്കുകയാണ് പ്രിയാമണി ഇപ്പോള്‍.
ഇതിനിടെ ഷാരൂഖിനൊപ്പം അമിതാഭ് ബച്ചന്റെ ഹിറ്റ് ഷോയായ കോന്‍ ബനേംഗ ക്രോര്‍പതി ഗെയിം കളിച്ചതിനെ കുറിച്ച് കുറിച്ചാണ് പ്രിയാമണി തുറന്നു പറഞ്ഞിരിക്കുന്നത്. ”ഞങ്ങള്‍ അങ്ങനെ ഒരുപാട് നേരം ഇരുന്ന് സംസാരിച്ചൊന്നുമില്ല, പക്ഷെ ഇടയ്ക്ക് കോന്‍ ബനേഗാ ക്രോര്‍പതി കളിച്ചു.”
”അദ്ദേഹം എനിക്ക് 200 രൂപ തന്നു. ഞാന്‍ പറഞ്ഞ ഉത്തരങ്ങള്‍ ശരിയായത് കൊണ്ടാണ് 200 രൂപ സമ്മാനമായി നല്‍കിയത്” എന്നാണ് പ്രിയാമണി പറയുന്നത്. ഷാരൂഖിന് ജോലിയോടുള്ള ആത്മാര്‍ത്ഥയെ കുറിച്ചും പ്രിയാമണി പറയുന്നുണ്ട്. ”രാവിലെ രണ്ടു മണിക്കോ, ആറു മണിക്കോ ജോലി കഴിയുമ്പോള്‍ നമ്മള് പോയി ഉറങ്ങും.”
”പക്ഷെ അദ്ദേഹം പാക്കപ്പ് കഴിഞ്ഞ് റൂമില്‍ ചെന്ന് പ്രാക്റ്റീസ് ചെയ്യും” എന്നാണ് പ്രിയാമണി പറയുന്നത്. അതേസമയം, അറ്റ്ലീ സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.
ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു റോളില്‍ തന്നെയാണ് പ്രിയാമണി എത്തുന്നത്. 220 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. സന്യ മല്‍ഹോത്ര, യോഗി ബാബു സുനില്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളിലെത്തും.
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...