കങ്കണയെ ഞാന്‍ ശ്രദ്ധിക്കാറില്ല, കാരണം അവരുടെ വാക്കുകൾക്ക് ഒരു വിലയും ഇല്ല,അവർ എല്ലാ കാര്യത്തിലും തലയിടും; ആലിയ സിദ്ദിഖി
ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ മുന്‍ഭാര്യ ആലിയ സിദ്ദിഖി. ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ആലിയയും നവാസുദ്ദീന്‍ സിദ്ദിഖിയും സമീപകാലത്ത് വേര്‍പിരിഞ്ഞത്.. കങ്കണയുടെ വാക്കുകൾക്ക് ഒരു വിലയുമില്ലെന്നും മറ്റുള്ളവരുടെ കാര്യങ്ങളിൽ കങ്കണ ഇടപെടാറുണ്ടെന്നുമാണ് ആലിയ പറഞ്ഞത്.. തന്നെയും മക്കളെയും നവാസുദ്ദീന്‍ പൂട്ടിയിട്ടെന്നും ആലിയ ആരോപണം ഉയർത്തിയിരുന്നു. അർധരാത്രി തങ്ങളെ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നും ആരോപിച്ച് ആലിയ വിഡിയോയും പങ്കുവച്ചിരുന്നു.
തനിക്ക് നവാസുദ്ദീന്റെ അവസ്ഥ കണ്ടപ്പോള്‍ സങ്കടം വന്നു എന്നായിരുന്നു കങ്കണ പറഞ്ഞത്. ‘നവാസ് സാര്‍ സ്വന്തം വീടിന് മുന്നില്‍ അപമാനിതനാകുന്നു. സ്വന്തം കുടുംബത്തിന് വേണ്ടി അദ്ദേഹം എല്ലാം നല്‍കി. ഒരുപാട് കാലം അദ്ദേഹം വാടക വീട്ടിലാണ് താമസിച്ചത്. റിക്ഷയിലാണ് ഷൂട്ടിങ്ങിന് വരാറ്. കഴിഞ്ഞ വര്‍ഷമാണ് ഒരു ബംഗ്ലാവ് വാങ്ങിയത്. അതിന്റെ അവകാശവും പറഞ്ഞ് മുന്‍ഭാര്യ വന്നു’ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
അതേസമയം, കങ്കണ ആവശ്യമില്ലാതെ എല്ലാ കാര്യത്തിലും ഇടപെടുമെന്നും അവരുടെ വാക്കിന് വിലയില്ല എന്നുമാണ് ആലിയ പറഞ്ഞത്. ”കങ്കണയെ ഞാന്‍ ശ്രദ്ധിക്കാറില്ല, കാരണം അവരുടെ വാക്കുകൾക്ക് ഒരു വിലയും ഇല്ല. അവർ എല്ലാ കാര്യത്തിലും തലയിടും. മറ്റുള്ളവരെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. എന്റെ അഭിപ്രായത്തിൽ, അവരുടെ വാക്കുകൾക്ക് ഒരു അർത്ഥമില്ല.
എന്റെ ജീവിതത്തിൽ കങ്കണയ്ക്ക് ഞാൻ ഒരു പ്രാധാന്യവും നൽകില്ല. കങ്കണ ഒഴിച്ച് മറ്റാരും ഇതേപ്പറ്റി സംസാരിച്ചില്ല, ടികു ആന്റ് ഷേരുവിന്റെ നിര്‍മാതാവാണ് കങ്കണ. സിനിമയെ രക്ഷിച്ചെടുക്കാനായിരിക്കും അവർ ഇങ്ങനെ പറയുന്നത്. തെറ്റായ കാര്യങ്ങളിൽ ശബ്ദം ഉയർത്തുന്നതിന് അറിയപ്പെടുന്ന ആളാണ് കങ്കണ.ബിഗ് ബോസ് ഒടിടി റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായതിന് പിന്നാലെ ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആലിയയുടെ ഈ പ്രതികരണം.