
Malayalam Breaking News
ബിഗ് ബോസ് വീട്ടിലേക്ക് അങ്കം കുറിക്കാൻ ശ്രീശാന്തും !!!
ബിഗ് ബോസ് വീട്ടിലേക്ക് അങ്കം കുറിക്കാൻ ശ്രീശാന്തും !!!
Published on

By
ബിഗ് ബോസ് വീട്ടിലേക്ക് അങ്കം കുറിക്കാൻ ശ്രീശാന്തും !!!
ലോക പ്രസിദ്ധ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് . മലയാളത്തിലാണ് ഏറ്റവും ഒടുവിലായി ബിഗ് ബോസ് ഷോ ആരംഭിച്ചത് . മലയാളത്തിൽ മോഹൻലാലാണ് ബിഗ് ബോസ് അവതാരകൻ . ഇനി 2 ആഴ്ചകൾ മാത്രമാണ് ബിഗ് ബോസ് അവസാനിക്കാൻ ബാക്കിയുള്ളത്. മറ്റു ഭാഷകളിൽ രണ്ടാം സീസൺ കഴിഞ്ഞിരിക്കുന്ന സാഹചര്യമാണ്. അപ്പോളാണ് മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ബിഗ് ബോസിലേക്ക് എത്തുന്നത്.
ബിഗ്ബോസിന്റെ ഹിന്ദി പതിപ്പിലാകും താരം മത്സരാർത്ഥിയായി എത്തുക.ബോളിവുഡിന്റെ ബായ് ജാൻ സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം പതിപ്പിൽ ശ്രീശാന്തുമുണ്ടന്നാണ് വാർത്തകൾ. മത്സരം ആരംഭിക്കാൻ പത്ത് ദിവസം മാത്രം അവശേഷിക്കെ മത്സരാർത്ഥികളുമായി ചാനൽ കരാറിലെത്തിയെന്നാണ് സൂചന. എന്നാൽ പരിപാടി ആരംഭിച്ചതിന് ശേഷമെ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് വ്യക്തമാകു. നിലവിൽ താരദന്പതികളായ ഭാരതി സിങിന്റെയും ഹാർഷ് ലിമ്പാച്ചിയായുടെയും പേര് മാത്രമേ പുറത്ത് വന്നിട്ടുള്ളു.
അക്സർ 2, ടീം 5 മുതലായ സിനിമകളിൽ സിനിമകളിൽ അഭിനയിച്ച ശ്രീ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബി.ജെ.പി ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ച ശ്രീശാന്ത് പക്ഷേ പരാജയപ്പെടുകയായിരുന്നു.ബിഗ് ബോസ് ശ്രീശാന്തിന്റെ ആദ്യ റിയാലിറ്റി ഷോയല്ല, നേരത്തെ ഖത്രോൻ കെ കില്ലാടി, ജാലക് ഡിഖലാ ജാ എന്നീ ഹിന്ദി റിയാലിറ്റി ഷോകളിലും ശ്രീ മത്സരിച്ചിട്ടുണ്ട്.
sreesanth to be part of big boss show
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...