Malayalam Breaking News
”സാമ്പാറിലെ കഷ്ണമാകാന്‍ ഞാനില്ല.അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സത്യം പറഞ്ഞാല്‍ ആള്‍ക്കാര്‍ എന്നെ വെറുത്തിട്ടുണ്ടാകും.”- ഷംന കാസിം
”സാമ്പാറിലെ കഷ്ണമാകാന്‍ ഞാനില്ല.അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സത്യം പറഞ്ഞാല്‍ ആള്‍ക്കാര്‍ എന്നെ വെറുത്തിട്ടുണ്ടാകും.”- ഷംന കാസിം
By
”സാമ്പാറിലെ കഷ്ണമാകാന്‍ ഞാനില്ല.അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സത്യം പറഞ്ഞാല്‍ ആള്‍ക്കാര്‍ എന്നെ വെറുത്തിട്ടുണ്ടാകും.”- ഷംന കാസിം
മലയാള സിനിമയിൽ സഹനടിയായി തുടങ്ങി മറ്റു ഭാഷകളിൽ നായികയായി തിളങ്ങിയ നടിയാണ് ഷംന കാസിം . നൃത്ത വേദിയിലൂടെ മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വച്ച ഷംന , ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തുന്ന കുട്ടനാടൻ ബ്ലോഗിലൂടെ . എന്ത് കൊണ്ട് മലയാള സിനിമയിൽ ഇത്രയും ഇടവേള വന്നു എന്നതിന് ഉത്തരം നൽകുകയാണ് ഷംന കാസിം.
“ഞാന്‍ മലയാളം ചെയ്യില്ല എന്നൊന്നും തീരുമാനിച്ചിരുന്നില്ല. ചെയ്യുകയാണെങ്കില്‍ നല്ലൊരു കഥാപാത്രം ആയിരിക്കണം എന്നുണ്ടായിരുന്നു. സാമ്പാറിലെ കഷ്ണമാകാന്‍ ഞാനില്ല. അത് മാത്രമാണ് ഞാന്‍ തീരുമാനിച്ചിരുന്നത്. ചെയ്യുകയാണെകില്‍ നല്ലതൊരാണ്ണെം, ഇല്ലെങ്കില്‍ ചെയ്തില്ല എന്നേ പേര് വരുള്ളൂ. സാമ്പാറിലെ കഷ്ണം പോലെ വരുന്ന സിനിമയിലെല്ലാം ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍ സത്യം പറഞ്ഞാല്‍ ആള്‍ക്കാര്‍ എന്നെ വെറുത്തിട്ടുണ്ടാകും.
അങ്ങനെ ആകാന്‍ എനിക്ക് താല്പര്യമില്ല. എന്റെ കരിയര്‍ ഞാന്‍ തുടങ്ങിയത് നായികയായിട്ടല്ല, സഹനടി ആയിട്ടാണ്. ഒരു സുഹൃത്തിന്റെ റോളില്‍ ഒന്നുമറിയാതെ സിനിമയില്‍ വന്നു പെട്ട കുട്ടിയാണ് ഞാന്‍. പിന്നെയാണ് മറ്റുള്ള ഭാഷകളില്‍ പോയി നായികയാകുന്നത്. ടൈപ് കാസ്റ്റ് എന്ന് പറയുന്ന സംഭവമുണ്ട് സിനിമയില്‍. ഒരു പോലീസ്‌കാരിയാണ് നമ്മള്‍ കാലുകുത്തുന്നതെങ്കില്‍ പിന്നെ അഭിനയിക്കുന്നിടത്തോളം മുഴുവന്‍ പോലീസ്‌കാരിയാണ്.”
“സഹനടിയായി ഞാന്‍ തുടങ്ങിയപ്പോള്‍ പിന്നെ എനിക്ക് വരുന്നതെല്ലാം അങ്ങനെയുള്ള റോളുകള്‍ ആയിരുന്നു. എനിക്കോ എന്റെ അമ്മയ്‌ക്കോ സിനിമയെക്കുറിച്ച് ഒന്നുമറിയില്ല. ഗോപിക ചേച്ചിയുടെ കുടുംബം പറയുമ്പോഴാണ് ഞങ്ങള്‍ മാറി ചിന്തിക്കുന്നത്. അന്ന് ചേച്ചിയുടെ അനിയത്തിയായി ‘പച്ചക്കുതിര’യില്‍ അഭിനയിക്കുകയാണ് ഞാന്‍. ഗോപിക ചേച്ചിയുടെ അമ്മയും അച്ഛനുമാണ് എന്റെ അമ്മയോട് പറഞ്ഞത് ഇനി ഷംനയെ അനിയത്തി റോളിലേക്ക് വിടരുത് അവള്‍ നായികയായി വരും ഒരു ഗ്യാപ് കൊടുക്കണം എന്നൊക്കെ. ഇങ്ങനെയൊക്കെ പറഞ്ഞിട്ടാണ് ഇനി നമ്മള്‍ കായാരക്റ്റര്‍ റോള്‍ ചെയ്യരുത് എന്ന് മനസിലാക്കുന്നത് തന്നെ. പറഞ്ഞു തന്നാലേ അറിയുമായിരുന്നുള്ളൂ. ” ഷംന പറയുന്നു.
shamna kasim about her roles
