ഷൈൻ ടോം ചാക്കോ വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ ജൂനിയര്‍ എൻടിആറിനും സെയ്ഫ് അലിഖാനുമൊപ്പം

ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ദേവര. ‘എൻടിആര്‍ 30’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ സംവിധാനം കൊരട്ടാല ശിവയാണ് ചിത്രത്തിന്റെ അപ്ഡേറ്റുകള്ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സെയ്ഫ് അലി ഖാനും ദേവരെയെന്ന ചിത്രത്തില്‍ വേഷമിടുന്നു. ജാൻവി കപൂറാണ് ചിത്രത്തില്‍ നായിക. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ ചിത്രത്തിനായി വാങ്ങിക്കുക എന്നാണ് റിപ്പോര്‍ട്ട്.ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര.
മലയാളത്തില്‍ നിന്ന് ഷൈൻ ടോം ചാക്കോയും ദേവരയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നാനി നായകനായ ദസറ എന്ന ചിത്രത്തിലും പ്രധാന വേഷങ്ങളില്‍ ഒന്നായി ഷൈൻ ടോം ചാക്കോ തെലുങ്ക് പ്രേക്ഷകരുടെ പ്രിയം നേടിയിരുന്നു. ‘ദസറ’യിലെ ഷൈൻ ടോമിന്റെ അഭിനയ പ്രകടനം തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നായി വമ്പൻ ഓഫറുകളാണ് ഷൈൻ ടോമിനു വന്നുകൊണ്ടിരിക്കുന്നതും.
യുവസുധ ആർട്ട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. പി.ആര്.ഒ ആതിര ദില്‍ജിത്ത്.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...