
Bollywood
‘ഞാൻ യെസ് പറഞ്ഞു’; നടി പരിനീതി ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
‘ഞാൻ യെസ് പറഞ്ഞു’; നടി പരിനീതി ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
Published on

ബോളിവുഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ‘‘ഞാൻ യെസ് പറഞ്ഞു’, എന്ന അടിക്കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പരിനീതി പങ്കുവച്ചത്.
വെള്ള നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും അണിഞ്ഞത്.ബോളിവുഡിലെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് പരിണീതിയുടെ വസ്ത്രം ഒരുക്കിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ വിവാഹനിശ്ചയ ചടങ്ങിനെത്തിയിരുന്നു.
1988 ഒക്ടോബർ 22ന് ഹരിയാനയിലെ അംബാലയിൽ പഞ്ചാബി കുടുംബത്തിലാണ് പരിനീതിയുടെ ജനനം. അച്ഛൻ പവൻ ചോപ്ര, അമ്മ റീന ചോപ്ര. നടിമാരായ പ്രിയങ്ക ചോപ്ര, മീര ചോപ്ര എന്നിവർ ബന്ധുക്കളാണ്.
2011-ൽ, രൺവീർ സിങ്, അനുഷ്ക ശർമ എന്നിവരോടൊപ്പം റൊമാന്റിക് കോമഡിയായ ലേഡീസ് വേഴ്സസ് റിക്കി ബാൽ എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രമായാണ് ചോപ്ര തന്റെ സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ചംകീല, കാപ്സൂൾ ഗിൽ എന്നിവയാണ് നടിയുടെ പുതിയ റിലീസുകൾ. മുതിർന്ന എഎപി നേതാവും എംപിയുമാണ് രാഘവ് ഛദ്ദ.
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...