Bollywood
വിവാഹത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ സത്യമാണോ? പരിനീതി ചോപ്രയുടെ പ്രതികരണം കണ്ടോ?
വിവാഹത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ സത്യമാണോ? പരിനീതി ചോപ്രയുടെ പ്രതികരണം കണ്ടോ?
ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുമായുള്ള വിവാഹ വാര്‍ത്തയോട് ആദ്യമായി പ്രതികരിച്ച് പരിനീതി ചോപ്ര. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന പരിനീതിയെ മാധ്യമപ്രവര്‍ത്തകര്‍ വളയുകയായിരുന്നു. വിവാഹത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ സത്യമാണോ എന്നാണ് പാപ്പരാസികള്‍ പരിനീതിയോട് ചോദിച്ചത്. എന്നാല്‍ ചോദ്യങ്ങളോട് പ്രതികരിക്കാതെ ചിരിച്ചു കൊണ്ട് താരം കാറിന് അരികിലേക്ക് നടന്നു നീങ്ങുകയായിരുന്നു. വീണ്ടും താരത്തോട് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കാറില്‍ കയറിയ താരം ”താങ്ക്യൂ, ബൈ, ഗുഡ്‌നൈറ്റ്” എന്ന് പറഞ്ഞു കൊണ്ട് പോവുകയായിരുന്നു. ഇതിനിടെ പരിനീതിയുടെ ചിരി കണ്ട് നാണത്തോടെ ചിരിക്കുകയാണെന്നും പാപ്പരാസികള്‍ വിളിച്ച് പറയുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. പരിനീതി ചോപ്രയും രാഘവ് ഛദ്ദയും ഒന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയതോടെയാണ് ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. പിന്നാലെ പരിനീതിക്കും രാഘവിനും അഭിനന്ദനങ്ങള്‍ അറിയിച്ച് എ.എ.പി എംപി സഞ്ജീവ് അറോറ ട്വീറ്റ് ചെയ്തതോടെ ഇരുവരും വിവാഹിതരാവുകയാണെന്ന വാര്‍ത്തകളും എത്തി. പരിനീതിയും രാഘവ് ഛദ്ദയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സഹപാഠികളായിരുന്നു.
