Bollywood
ബംപ് അലര്‍ട്ട്; നിറ വയറിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഇലിയാന ഡിക്രൂസ്
ബംപ് അലര്‍ട്ട്; നിറ വയറിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഇലിയാന ഡിക്രൂസ്
Published on
നിറവയര്‍ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസ്. ബംപ് അലര്‍ട്ട് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത ബോഡികോണ്‍ ഡ്രസ്സിലാണ് ഇലിയാനയെ കാണുന്നത്.
ആദ്യമായാണ് തന്റെ നിറവയറിലുള്ള ചിത്രങ്ങള്‍ ഇലിയാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. . നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
ഏപ്രില്‍ 18നാണ് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇലിയാന ആരാധകരെ അറിയിച്ചത്. അതിനു പിന്നാലെ കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തിരക്കിക്കൊണ്ട് നിരവധി പേര്‍ എത്തിയിരുന്നു. അവിവാഹിതയായ താരം ഇതുവരെ കുഞ്ഞിന്റെ അച്ഛനെ വെളിപ്പെടുത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
Continue Reading
You may also like...
Related Topics:Actress
