Connect with us

നിങ്ങളെ ഞാൻ ഇവിടേയ്ക്ക് ക്ഷണിച്ചിട്ടില്ല, ഫോട്ടോഗ്രാഫര്‍മാരോട് ദേഷ്യം പ്രകടിപ്പിച്ച് പരിനീതി ചോപ്ര

Actress

നിങ്ങളെ ഞാൻ ഇവിടേയ്ക്ക് ക്ഷണിച്ചിട്ടില്ല, ഫോട്ടോഗ്രാഫര്‍മാരോട് ദേഷ്യം പ്രകടിപ്പിച്ച് പരിനീതി ചോപ്ര

നിങ്ങളെ ഞാൻ ഇവിടേയ്ക്ക് ക്ഷണിച്ചിട്ടില്ല, ഫോട്ടോഗ്രാഫര്‍മാരോട് ദേഷ്യം പ്രകടിപ്പിച്ച് പരിനീതി ചോപ്ര

വിവാഹത്തിന് ഒരുങ്ങുകയാണ് നടി പരിനീതി ചോപ്ര. ആംആദ്‍മി നേതാവ് രാഘവ് ഛദ്ദയാണ് വരൻ. വിവാഹ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ പാപ്പരാസികള്‍ തന്നെ പിന്തുടരുന്നതില്‍ നടി പരിനീതി ചോപ്ര കലിപ്പ് പ്രകടിപ്പിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മുംബയില്‍ വിവിധ ഇടങ്ങളില്‍ പരിനീതീയുടെ ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടിരുന്നു. പാപ്പരാസികള്‍ പരിനീതി ചോപ്രയുടെ പിന്നാലെയുണ്ട്. ഇതില്‍ നീരസം പ്രകടിപ്പിച്ചിരിക്കുകയാണ് പരിനീതി. ഫോട്ടോഗ്രാഫര്‍മാരോട് പരിനീതി ചോപ്ര കയര്‍ക്കുകയും ചെയ്‍തു. ഫോട്ടോഗ്രാഫര്‍മാരോട് ദേഷ്യം പ്രകടിപ്പിച്ച പരിനീതിയുടെ വീഡിയോ പ്രചരിക്കുകയുമാണ്. നിങ്ങളെ ഞാൻ ഇവിടേയ്‍ക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് പരിനീത ചോപ്ര അവിടെയുള്ള പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരോട് പറയുന്നത്. ഇതൊന്നും നിര്‍ത്തൂവെന്നാവശ്യപ്പെട്ട പരിനീതിയുടെ ക്ഷമ ചോദിക്കുകയും ചെയ്യുന്നുണ്ട് ഒരാള്‍ എന്നാണ് വ്യക്തമാകുന്നത്.

ഒരാഴ്‍ച നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷങ്ങളാണ് ഉദയ്‍പുരില്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്‍റ്റംബര്‍ 30ന് പരിനീതിയും രാഘവും വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്.
‘ലേഡീസ് വേഴ്‍സസ് റിക്കി ബാല’യിലൂടെയാണ് പരിനീതി ചോപ്രവെള്ളിത്തിരയില്‍ എത്തുന്നത്. രണ്‍വീര്‍ സിംഗും അനുഷ്‍ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ ‘ലേഡീസ് വേഴ്‍സസ് റിക്കി ബാല’യില്‍ സഹ കഥാപാത്രമായിട്ടാണ് പരിനീതി ചോപ്ര വേഷമിട്ടത്. ‘നമസ്‍തേ ഇംഗ്ലണ്ട്’, ‘സന്ദീപ് ഓര്‍ പിങ്കി ഫരാര്‍’, ‘ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിൻ’, ‘സൈന’, ‘ദാവത്ത് ഇ ഇഷ്‍ക്’, ‘കോഡ് നെയിം തിരംഗ’ തുടങ്ങിയവയില്‍ വേഷമിട്ട പരിനീതി ചോപ്രയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് ‘ചംകീല’ ആണ്. ‘കാപ്‍സൂള്‍ ഗില്‍’ പരിനീതി ചോപ്രയുടേതായി ചിത്രീകരിക്കുന്നുമുണ്ട്.

More in Actress

Trending

Recent

To Top