ആറു മണിക്ക് ശേഷം അഭിനയിക്കാൻ മൂഡില്ലന്നു നടിമാർ ; 5 മണിക്ക് ശേഷം അഭിനയിക്കാൻ വിസമ്മതിച്ച് വടിവേലു – തമിഴ് നിർമാതാക്കൾക്കും സംവിധായകർക്കും തലവേദന സൃഷ്ടിച്ച് താരങ്ങൾ

മുൻനിര നായികമാരും നായകന്മാരും കഥാപാത്രത്തിന്റെ പൂർണതക്കായി രാവും പകലുമില്ലാതെ പരിശ്രമിക്കുന്നത് കാണാറുണ്ട്. എന്നാൽ ഹാസ്യ താരങ്ങൾക്കും പുതുമുഖ നടിമാർക്കും തമിഴ് സിനിമയിൽ കൃത്യമായ സമയം നിര്ബന്ധമാണ്. കൃത്യ സമയത്ത് ലൊക്കേഷനിൽ എത്തുമെങ്കിലും സമയത്തിന്റെ കാര്യത്തിൽ ഇവർ വിട്ടു വീഴ്ചക്ക് തയ്യാറല്ല . വൈകിട്ട് ആറു മണിക്ക് ശേഷം അഭിനയിക്കില്ല എന്നാണ് ഇവർ പറയുന്നത്.
ഓവിയ, ലക്ഷ്മിമേനോൻ, സോണിയ അഗർവാൾ എന്നിവരാണ് ആറ് മണിക്ക് ശേഷം ചിത്രീകരണമുണ്ടെന്ന് പറഞ്ഞാൽ മുഖംകറുക്കുന്നവരെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കൃത്യസമയത്തു തന്നെ സെറ്റിൽ എത്തും. പക്ഷെ അവർക്ക് 6 മണിക്ക് ശേഷം അഭിനയിക്കാൻ ബുദ്ധിമുട്ടാണ്. കാരണം മറ്റൊന്നുമല്ല അഭിനയിക്കാൻ ഉള്ള മൂഡ് പോകുമത്രേ.6 മുതൽ 7 വരെ കിട്ടുന്ന ഒരു പ്രത്യേക തരം വെളിച്ചത്തിൽ ഷൂട്ട് വേഗം നടക്കും. നടിമാർ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് കാരണം നഷ്ടം വരുന്നത് നിർമ്മാതാവിനും ആണ്.
പുതുമുഖനടിമാരിൽ പലരും കരാറിൽ ഒപ്പിടുമ്പോൾ തന്നെ വൈകുന്നേരം ആറ് മണിക്ക് ശേഷം ചിത്രീകരണത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിക്കും.തമിഴ് താരം വടിവേലു 5 മണിക്ക് ശേഷം അഭിനയിക്കില്ലെന്ന്ും റിപ്പോർട്ട് വന്നിരുന്നു. 5 ലക്ഷം രൂപയാണ് വടിവേലു വാങ്ങുന്ന പ്രതിഫലം. അത് ഷൂട്ട് ദിവസം വൈകുന്നേരം തന്നെ കിട്ടണം അല്ലെങ്കിൽ പ്രശ്നമാണെന്നുമാണ് അണിയറപ്രവർത്തകർ പറയുന്നത്. എന്നാൽ നായകനടന്മാർ പലരും കൃത്യസമയത്തു എത്തുകയും എത്ര രാത്രിവരെ വേണോ നിൽക്കുകയും ചെയ്യുന്നവർ ആണെന്നും അവർ പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...