Connect with us

”കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ലാൽ എന്ന സത്യം,പുതു സംഘി ജോയ് മാത്യൂ അവർകൾ…ബി കെയർഫുൾ..മേജർ സാബ് വരെ യാഥാർത്ഥ്യം മനസ്സിലാക്കി..അപ്പോഴാ… ” – സംവിധായകൻ എം എ നിഷാദിന്റെ പോസ്റ്റ് വൈറലാകുന്നു …

Malayalam Breaking News

നടൻ മോഹൻലാൽ ലോക്സഭാ സീറ്റിലേക്ക് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്ന വാർത്തകൾ വളരെ വേഗത്തിലാണ് ആളുകളിലേക്ക് എത്തിയത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ വാർത്ത പ്രചരിക്കാൻ കാരണം. എന്നാൽ ഇതിനെതിരെ വെത്യസ്തമായ അഭിപ്രായങ്ങളാണ് വരുന്നത്. വാർത്തയിൽ പ്രതികരണവുമായി സംവിധായകൻ എം.എ നിഷാദ്. ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തിരഹിതമാണെന്നു അദ്ദേഹം പറയുന്നു.

എം. എ നിഷാദിന്റെ കുറിപ്പ് വായിക്കാം–

പ്രചരിക്കുന്ന വാർത്തകൾ അതിന്റെ നിചസ്ഥിതി അറിയാതെ അല്ലെങ്കിൽ അദ്ദേഹം പറയാതെ പ്രതികരിക്കില്ല ഞാൻ. ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തി രഹിതം. അങ്ങനെ തന്നെ. അതാണ് ശരി..

മോഹൻലാൽ അല്ല ഏതൊരു വ്യക്തിക്കും തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും പ്രസ്ഥാനത്തിലും വിശ്വസിക്കാൻ ഉളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്.. അതൊരാളുടെ അവകാശം. ഒരാൾ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത് അയാളുടെ മനോധർമവും ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി, അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെ…(അതായത് മണ്ടത്തരങ്ങളിൽ ചെന്ന് ചാടാതിരിക്കാനുളള ബുദ്ധി എന്ന സത്യം )

മോഹൻലാലിനെ, ആർഎസ്എസ് വിലക്കെടുത്തു എന്ന തരത്തിൽ വരുന്ന പോസ്റ്റുകൾക്കും, കമന്റ്സിനും, അൽപായുസ്സ് എന്ന് സാരം…കാരണം കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ലാൽ എന്ന സത്യം..(അദ്ദേഹത്തിന്റെ തന്നെ ഒരു സൂപ്പർ ഹിറ്റ് സിനിമയിൽ നിന്നും കടമെടുത്ത പഞ്ച് ഡയലോഗ്)..

അപ്പോൾ പറഞ്ഞ് വരുന്നത്, തിരുവനന്തപുരത്തിന് മാത്രമല്ല ലോക മലയാളികൾക്ക് വേണം ലാൽ എന്ന നടനെ…അദ്ദേഹവും അത് തന്നെയാണ് ആഗ്രഹിക്കുന്നത്…അപ്പോൾ എല്ലാ സേവാക്കാരും ഗോ ടു യുവർ ക്ലാസ്സസ്..

NB..എന്റെ അഭിപ്രായം മാറുന്നത് അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞ ശേഷം. ബൈ ദ് ബൈ..ചങ്ക് ചാക്കോച്ചി അണ്ണൻ, പുതു സംഘി ജോയ് മാത്യൂ അവർകൾ…ബി കെയർഫുൾ..മേജർ സാബ് വരെ യാഥാർത്ഥ്യം മനസ്സിലാക്കി..അപ്പോഴാ…

m a nishad about mohanlal

More in Malayalam Breaking News

Trending

Recent

To Top