![](https://metromatinee.com/wp-content/uploads/2023/05/ar.jpg)
Malayalam
എആര്‍ റഹ്മാന്റെ സംഗീത നിശ വേദിയിലെത്തി നിര്‍ത്തി വെയ്പ്പിച്ച് പോലീസ്; വൈറലായി വീഡിയോ
എആര്‍ റഹ്മാന്റെ സംഗീത നിശ വേദിയിലെത്തി നിര്‍ത്തി വെയ്പ്പിച്ച് പോലീസ്; വൈറലായി വീഡിയോ
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ എ.ആര്. റഹ്മാന് അവതരിപ്പിച്ച നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ് പോലീസ്.
അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടു പോയതിനാല്‍ പൂനെയിലെ സംഗീതനിശയാണ് നിര്‍ത്തിവെയ്പ്പിച്ചത്. സംഗംവാടിയിലെ രാജാ ബഹദൂര്‍ മില്ലന് സമീപപ്രദേശത്തായിരുന്നു വേദി. രാത്രി എട്ട് മുതല്‍ 10 വരെയാണ് സംഗീത നിശയ്ക്ക് സമയം അനുവദിച്ചിരുന്നത്.
എന്നാല്‍ പത്ത് മണിയ്ക്ക് ശേഷവും പരിപാടി നിര്‍ത്താതെ തുടര്‍ന്നതിനാല്‍ പോലീസ് വേദിയിലെത്തുകയായിരുന്നു.
തന്റെ എക്കാലത്തെയും ഹിറ്റായ ഛയ്യാ ഛയ്യ എന്ന ഗാനം ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു റഹ്മാന്. അതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന് വേദിയിലെത്തി സംഗീത പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി ചാര്‍ത്തി....
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം...
സിനിമാ ലോകത്തെയും മലയാളകളെയും ഏറെ വേദനിപ്പിച്ച വിയോഗമായിരുന്നു നടന് സിദ്ദിഖിന്റെ മകന് റാഷിന്റേത്. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ...
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്....
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടു കൂടി പ്രദര്‍ശനം തുടരുകയാണ്....