Connect with us

പെര്‍ഫോം ചെയ്യുന്നതിനിടെ ബാഡ് ടച്ച് ഉണ്ടായി, അറിയാവുന്ന വ്യക്തിയായതിനാല്‍ പ്രതീക്ഷിച്ചിരുന്നില്ല എടുത്തിട്ട് പൊട്ടിച്ചു; ദേവുവിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

Malayalam

പെര്‍ഫോം ചെയ്യുന്നതിനിടെ ബാഡ് ടച്ച് ഉണ്ടായി, അറിയാവുന്ന വ്യക്തിയായതിനാല്‍ പ്രതീക്ഷിച്ചിരുന്നില്ല എടുത്തിട്ട് പൊട്ടിച്ചു; ദേവുവിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

പെര്‍ഫോം ചെയ്യുന്നതിനിടെ ബാഡ് ടച്ച് ഉണ്ടായി, അറിയാവുന്ന വ്യക്തിയായതിനാല്‍ പ്രതീക്ഷിച്ചിരുന്നില്ല എടുത്തിട്ട് പൊട്ടിച്ചു; ദേവുവിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായ ഒരു എലിമിനേഷനാണ് ബിഗ്ബോസ് വീട് സാക്ഷിയായത്. ദേവു, മനീഷ എന്നിവര്‍ പുറത്തായതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. പുറത്താകലിന് ശേഷം ഇന്ന് രാവിലെ ദേവു നാട്ടില്‍ തിരിച്ചെത്തി.

ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പായി ദേവു നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുന്നുണ്ട് ദേവു. മോശം രീതിയിലുള്ള സമീപനങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ബസില്‍ വച്ചുള്ള അനുഭവങ്ങളില്ലെന്നാണ് വൈബര്‍ ഗുഡ് ദേവു പറയുന്നത്. ഒരിക്കല്‍ പെര്‍ഫോം ചെയ്യുന്നതിനിടെ ബാഡ് ടച്ച് ഉണ്ടായിട്ടുണ്ടെന്നും ദേവു പറയുന്നു. പറഞ്ഞു കൊടുത്ത മൂവ്‌മെന്റിനേക്കാള്‍ ഒരു സ്‌റ്റെപ്പ് കൂടുതല്‍ വന്നിരിക്കുന്നു.

അന്ന് സോഷ്യല്‍ മീഡിയ ഒന്നുമില്ല. നല്ല രീതിയില്‍ തന്നെ പ്രതികരിച്ചു. നമ്മളുടെ കൂടെ അത്രയും നാള്‍ ഉണ്ടായിരുന്ന, നമ്മള്‍ തന്നെ പ്രാക്ടീസ് ചെയ്യിപ്പിച്ച വ്യക്തിയാണ്. അറിയാവുന്ന വ്യക്തിയായതിനാല്‍ പ്രതീക്ഷിച്ചിരുന്നില്ല അത്തരത്തിലൊരു സംഭവം എന്നാണ് ദേവു പറയുന്നത്. എടുത്തിട്ട് പൊട്ടിച്ചുവെന്നാണ് ദേവു പറയുന്നത്. അതില്‍ സോറി പറഞ്ഞാല്‍ മതിയാകില്ല അത്തരത്തിലൊരു തെറ്റല്ലെന്നുമാണ് ദേവു പറയുന്നത്. അങ്ങനൊരു സംഭവമുണ്ടാകുമ്പോള്‍ പെട്ടെന്ന് കുട്ടികള്‍ക്ക് മനസിലായില്ലെന്ന് വരും. ചിലര്‍ മനസിലായും പ്രതികരിച്ചെന്ന് വരില്ല. വീട്ടില്‍ പോയി പറയാം, സ്റ്റേഷനില്‍ പോകാം എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. സ്റ്റേഷനില്‍ പോയാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ദേവു പറയുന്നു. പരസ്യമായി തന്നെ പ്രതികരിക്കുക എന്നതാണ് അതിനുള്ള പ്രതിവിധി എന്നാണ് ദേവു പറയുന്നത്.

ഫോണ്‍ ഓണ്‍ ആക്കാനോ ക്യാമറ ഓണ്‍ ആക്കാനോ പോകാതെ പരിസരം മറന്ന് പ്രതികരിക്കണം എന്നാണ് ദേവു പറയുന്നത്. അത്രയും ധൈര്യം അവന്‍ കാണിക്കുന്നുണ്ടെങ്കില്‍ അത് വേണ്ട. അവനും മാതാപിതാക്കളും ഭാര്യയുമൊക്കെ ഉണ്ടാകും. അവരോട് ആരോടെങ്കിലും അവന്‍ അങ്ങനെ പ്രതികരിക്കുമോ? എന്നും താരം ചോദിക്കുന്നുണ്ട്.

അതേസമയം ബിഗ് ബോസ്സിൽ നിന്നും പുറത്തായതിന് പിന്നാലെ വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളെ കണ്ട് ദേവു സംസാരിച്ചു.

തന്‍റെ പുറത്താകല്‍ ഫെയറായി തോന്നുന്നില്ലെന്നാണ് ദേവു മാധ്യമങ്ങളോട് പറഞ്ഞത്. ഈ പുറത്താകല്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. ഈ പുറത്താകലില്‍ താന്‍ ഓക്കെയല്ലെന്നും ദേവു പറയുന്നു. എനിക്കും മനീഷ ചേച്ചിക്കും ഒരു ഇമ്യൂണിറ്റിയുണ്ടെന്നാണ് കരുതിയത് മനീഷ ചേച്ചിക്ക് കല്ലുകള്‍ ഉണ്ടായിരുന്നു. ഞാന്‍ ഞാനയിട്ട് തന്നെ ഗെയിം സെറ്റാക്കി വന്നതാണ് അപ്പോഴാണ് അപ്രതീക്ഷിതമായ പുറത്താകല്‍ സംഭവിച്ചത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല.ഓഡിയന്‍സാണ് അവസാന തീരുമാനം എടുക്കുന്നത്. എന്നാല്‍ ആ തീരുമാനത്തില്‍ ഞാന്‍ ഓക്കെയല്ലെന്നും ദേവു പറഞ്ഞു.

ശക്തമായ ആളുകള്‍ പുറത്തുപോകുന്നത് ബിഗ്ബോസ് ഷോയെ ബാധിക്കില്ല. ഇപ്പോള്‍ അവിടെയുള്ളവര്‍ എല്ലാം നല്ല കൂളായി ടാസ്കിനെ നന്നായി എടുക്കുന്നവരാണ്. പ്രേക്ഷകര്‍ എങ്ങനെയാണ് ഇതെല്ലാം കാണുന്നത് എങ്ങനെയാണ് എന്നത് മനസിലാകുന്നില്ല. ഞാന്‍ പുറത്താകും എന്നത് 0.5 ശതമാനം പോലും പ്രതീക്ഷിച്ചില്ല.

ക്യാപ്റ്റനായി ഇരിക്കുമ്പോള്‍ പുറത്തായതില്‍ വിഷമമുണ്ട്. ആ പവര്‍ ഉപയോഗിക്കാന്‍ സാധിച്ചില്ല. അവിടെ സെയ്ഫ് ഗെയിം കളിക്കുന്നവര്‍ ഉണ്ട് അവരെ നിര്‍ത്തി ഞങ്ങളെ പുറത്താക്കുകയായിരുന്നുവെന്നും ദേവു പറഞ്ഞു. സ്മോക്കിംഗ് ചെയ്യുന്നവര്‍ക്കെതിരെ ഒരു അറ്റാക്ക് ഉണ്ടെന്ന തരത്തിലുള്ള വാദത്തോടും ദേവു പ്രതികരിച്ചു. അത്തരത്തില്‍ ആണെങ്കില്‍ സിഗിരറ്റ് ഇറക്കാതിരിക്കണമെന്നും ദേവു പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending