പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളില്‍ മുസ്ലിങ്ങളല്ലാത്ത സ്ത്രീകള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ വിവാഹ ആല്‍ബങ്ങള്‍ പരിശോധിച്ചാല്‍ കാണാം; ഷൂക്കൂര്‍ വക്കീല്‍
പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളില്‍ മുസ്ലിങ്ങളല്ലാത്ത സ്ത്രീകള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ വിവാഹ ആല്‍ബങ്ങള്‍ പരിശോധിച്ചാല്‍ കാണാം; ഷൂക്കൂര്‍ വക്കീല്‍
പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളില്‍ മുസ്ലിങ്ങളല്ലാത്ത സ്ത്രീകള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ വിവാഹ ആല്‍ബങ്ങള്‍ പരിശോധിച്ചാല്‍ കാണാം; ഷൂക്കൂര്‍ വക്കീല്‍
തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞ കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും അടുക്കള ഭാഗത്ത് ഇരുത്തിയാണ് ഭക്ഷണം നല്‍കുന്നത് എന്നായിരുന്നു നിഖില പറഞ്ഞത്.
ഇപ്പോഴിതാ ഈ പ്രസ്താവനയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും അഡ്വക്കറ്റുമായ ഷൂക്കൂര്‍. മുസ്ലിം അല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ മുന്‍വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട് എന്നാണ് ഷുക്കൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
”മുസ്ലിം സ്ത്രീകള്‍ക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ? (സ്വത്ത് അവകാശങ്ങളില്‍ ഉള്ളതു പോലെ). മുസ്ലിങ്ങള്‍ അല്ലാത്ത സ്ത്രീകള്‍ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ മുന്‍വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളില്‍ മുസ്ലിങ്ങളല്ലാത്ത സ്ത്രീകള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങള്‍ വിവാഹ ആല്‍ബങ്ങള്‍ പരിശോധിച്ചാല്‍ കാണാം. കല്യാണ പന്തലില്‍ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക” എന്നാണ് ഷുക്കൂര്‍ പറയുന്നത്.
‘അയല്‍വാശി’ എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ആയിരുന്നു നിഖിലയുടെ പ്രതികരണം. വിവാഹ ഓർമ്മകളെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്.
കോളജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നായിരുന്നു നിഖില പറഞ്ഞത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...