Connect with us

മിഠായി മേടിക്കാൻ കാശില്ലാത്ത സുനിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കുന്നത് ആരാണ്? അയാൾക്ക് വേണ്ടി ആരോ പുറത്ത് നിന്ന് പ്രവർത്തിക്കുന്നുണ്ട്… സുനി പുറത്തിറങ്ങേണ്ടത് പല ഉദ്ദേശങ്ങളും ഉണ്ടാകും; അഡ്വ ടിബി മിനി

News

മിഠായി മേടിക്കാൻ കാശില്ലാത്ത സുനിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കുന്നത് ആരാണ്? അയാൾക്ക് വേണ്ടി ആരോ പുറത്ത് നിന്ന് പ്രവർത്തിക്കുന്നുണ്ട്… സുനി പുറത്തിറങ്ങേണ്ടത് പല ഉദ്ദേശങ്ങളും ഉണ്ടാകും; അഡ്വ ടിബി മിനി

മിഠായി മേടിക്കാൻ കാശില്ലാത്ത സുനിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കുന്നത് ആരാണ്? അയാൾക്ക് വേണ്ടി ആരോ പുറത്ത് നിന്ന് പ്രവർത്തിക്കുന്നുണ്ട്… സുനി പുറത്തിറങ്ങേണ്ടത് പല ഉദ്ദേശങ്ങളും ഉണ്ടാകും; അഡ്വ ടിബി മിനി

നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിക്ക് വേണ്ടി കോടതിയിൽ ഹാജരായത് പ്രമുഖ അഭിഭാഷകയായ സന റഈസ് ഖാനായിരുന്നു. ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് വേണ്ടി ഹാജരായ അഭിഭാഷകയാണവർ. ഒരു സിറ്റിംഗിനായി ലക്ഷങ്ങൾ വക്കീൽ ഫീസ് ഈടാക്കുന്ന സനയെ പോലൊരു അഭിഭാഷക എങ്ങനെയാണ് സുനിക്ക് വേണ്ടി ഹാജരായത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം നടത്തണമെന്ന് പറയുകയാണ് അഭിഭാഷകയായ അഡ്വ ടിബി മിനി.

ചാനൽ ചർച്ചയിൽ മിനി പറഞ്ഞ വാക്കുകൾ ഇങ്ങനെ

‘വിചാരണ പൂർത്തീകരിക്കാനായി. പൾസർ സുനി പുറത്തിറങ്ങുന്നത് ജീവന് ഭീഷണി തന്നെയായിരിക്കും. ഒന്നുകിൽ ബാലചന്ദ്രകുമാർ അല്ലെങ്കിൽ സുനി ഇവരിൽ രണ്ട് പേരിൽ ഒരാൾ ഇല്ലാതായാൽ കേസ് തീർന്നു. അതുകൊണ്ട് സുനിക്ക് വലിയ ഭീഷണി ഉണ്ടാകാാൻ സാധ്യത ഉണ്ട്. ഇത്രയും വലിയ വക്കീൽ ഫീസ് ഒക്കെ നൽകി സുപ്രീം കോടതിയിൽ പോകാനുള്ള ശമ്പളമൊക്കെ സുനിക്ക് ജയിലിൽ നിന്ന് കിട്ടുന്നുണ്ടോയെ്ന് അറിയില്ല.

മിഠായി മേടിക്കാൻ കാശില്ലാത്ത സുനിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കുന്നത് ആരാണ്? ഇതൊക്കെ ഗൗരവമായിട്ടുള്ള വിഷയമാണ്. സുനിക്ക് വേണ്ടി ആരോ പുറത്ത് നിന്ന് പ്രവർത്തിക്കുന്നുണ്ട്. സുനി പുറത്തിറങ്ങേണ്ടത് പല ഉദ്ദേശങ്ങളും ഉണ്ടാകും. സുനി ജീവനോടെ ഉണ്ടെങ്കിൽ അല്ലേ കേസ് ഉണ്ടാകൂ.സുനി ഇതുവരെ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയിക്കേണ്ടതുണ്ടെങ്കിൽ സുനിയെ കൈയ്യിൽ കിട്ടേണ്ടേ?

ഇരയുടെ കാര്യത്തിൽ ഒരുപക്ഷേ ശമ്പളം പോലും വാങ്ങാതെ അഭിഭാഷകർ ഹാജരാകും. ക്രിമിനലിനെ അഭിഭാഷകൻ സഹായിക്കാൻ വരുമ്പോൾ അത് ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യാം. ആ ബന്ധം എന്താണെന്നാണ് അറിയേണ്ടത്. പൈസ വേണ്ട മറ്റ് ബന്ധം എന്തെങ്കിലും ഉണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടേ? സർക്കാർ ഇക്കാര്യം അന്വേഷണം. ഞങ്ങൾ ഒരുപക്ഷത്ത് നിൽക്കുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ ഇതിന് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്ന് സ്വാഭാവികമായും സംശയം വരാം. വലിയ സമ്പാദ്യങ്ങൾ ഒന്നും ഇല്ലാത്ത, ജയിലിൽ കഴിയുന്ന, വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള ഒരാൾക്ക് എങ്ങനെയാണ് ഇത്രയും കണക്ഷൻ ഉണ്ടാക്കാൻ കഴിയുന്നത്.പൾസർ സുനിയാണ് പൈസ കൊടുത്തതെങ്കിൽ അത് എങ്ങനെ ലഭിച്ചു എന്നത് അന്വേഷിക്കണം’, അഡ്വ ടിബി മിനി പറഞ്ഞു.

കേസിൽ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരം നീളുന്നതിനേയും മിനി വിമിർശിച്ചു. പ്രതിക്ക് സാക്ഷികളെ ക്രോസ് ചെയ്യാനുള്ള അവകാശം ഉണ്ട്. എന്നാൽ മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ഒരാളെ ഈ രീതിയിൽ ദ്രോഹിക്കുകയെന്നത് മനുഷ്യാവകാശ കമ്മീഷൻ ഇടപെടേണ്ട വിഷയമാണ്.

രണ്ടര ദിവസം കൊണ്ട് പ്രോസിക്യൂഷൻ കൊടുത്ത കാര്യങ്ങളാണ് ക്രോസ് ചെയ്യുന്നത്. 21 ദിവസമാണ് ക്രോസ് ചെയ്യുന്നത്. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ കോടതിയെ സമീപിക്കണം. നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ പ്രോസിക്യൂഷൻ വന്ന് വിസ്താരം തുടങ്ങിയ ശേഷം കോടതി ഈ കേസിൽ വളരെ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. ഫെയര ട്രയൽ ആണ് ഇപ്പോൾ നടക്കുന്നതെന്നാണ് മനസിലാക്കാൻ സാധിച്ചത്. എന്നിരുന്നാലും പ്രതിയെ ഇത്തരത്തിൽ ദിവസങ്ങളോളം ചോദ്യം ചെയ്യുന്നത് പ്രതിഷേധിക്കേണ്ടതാണ്. ആരോഗ്യമുള്ള ഒരാളെയാണ് ചോദ്യം ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. എന്നാൽ ഇതൊട്ടും മാനുഷികമല്ല. ദിലീപിന്റെ അഭിഭാഷകർ ഇതിൽ കൂടുകൽ കുഴിച്ചെടുക്കാൻ നോക്കുന്നതെന്ന് അറിയില്ല.

More in News

Trending

Recent

To Top