മലയാളികള്‍ക്ക് വ്യത്യസ്ത കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് അശോകന്. ഇപ്പോഴിതാ അര്‍ഹതയുണ്ടായിട്ടും തനിക്ക് ലഭിക്കാതെ പോയ അംഗീകാരങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന് അശോകന്. പെരുവഴിയമ്പലത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരത്തിന് വേണ്ടി എന്നെ പരിഗണിച്ചിരുന്നു എന്ന് സംവിധായകനും നിര്‍മ്മാതാവും എന്നോട് പറഞ്ഞതാണ്.
അന്ന് 17 വയസായിരുന്നു പ്രായം. ഡല്‍ഹിയിലുള്ള ജൂറി അംഗങ്ങള്‍ക്കിടയില്‍ ഞാന്‍ യുവാവാണോ ബാലതാരമാണോ എന്ന സംശയം പ്രശ്നമായി. അങ്ങനെ ആ അവാര്‍ഡ് പോയി അന്ന് അതേക്കുറിച്ച് വിഷമിച്ചിരുന്നില്ല. ‘അമര’ത്തില്‍ രണ്ടാമത്തെ നായകനാണ് ഞാന്‍.
ഒരു സഹനടനുള്ള അംഗീകാരം പ്രതീക്ഷിച്ചിരുന്നു അതില്‍, അതുണ്ടായില്ല. അതുപോലെ ‘ജാലകം’, ‘പൊന്ന്’, ‘അനന്തരം’, ‘പൊന്നുച്ചാമി’ ഇതൊക്കെ അവാര്‍ഡുകള്‍ കിട്ടാവുന്ന കഥാപാത്രങ്ങളായിരുന്നു.
അനന്തരം, ജാലകം സിനിമകളുടെ സമയത്ത് എന്റെ പേര് പരിഗണിച്ചതാണ്. അവസാന നിമിഷം എനിക്ക് പരിചയമുള്ള ഒരാള്‍ തന്നെ അത് തട്ടിമാറ്റി എന്നും ഒരു അഭിമുഖത്തില്‍ അശോകന് പറഞ്ഞു.
പത്മരാജന്റെ ‘പെരുവഴിയമ്പലമായിരുന്നു അശോകന്റെ ആദ്യ സിനിമ. അവസാനം പുറത്തിറങ്ങിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ വരെ നൂറില്‍പരം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. കൂടാതെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...