Actress
എന്റെ ശബ്ദം, രൂപം, മുഖക്കുരു എന്നിവയൊക്കെ മറ്റുള്ളവരോട് ഇടപഴകുന്നതില്‍ നിന്നും എന്നെ പിന്നോട്ട് വലിച്ച കാര്യങ്ങളാണ്; ഇന്ന് തനിക്ക് ആ കോണ്‍ഫിഡന്‍സ് ലഭിച്ചത് ഇങ്ങനെ; സായ് പല്ലവി
എന്റെ ശബ്ദം, രൂപം, മുഖക്കുരു എന്നിവയൊക്കെ മറ്റുള്ളവരോട് ഇടപഴകുന്നതില്‍ നിന്നും എന്നെ പിന്നോട്ട് വലിച്ച കാര്യങ്ങളാണ്; ഇന്ന് തനിക്ക് ആ കോണ്‍ഫിഡന്‍സ് ലഭിച്ചത് ഇങ്ങനെ; സായ് പല്ലവി
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സായ് പല്ലവി. ഇപ്പോഴിതാ വലിയ ഹിറ്റുകള്‍ സ്വന്തമാക്കിയ ചിത്രം ഒരു വ്യക്തി എന്ന നിലയില്‍ തന്നില്‍ വരുത്തിയ മാറ്റത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് സായ് പല്ലവി. സിനിമ വിജയിച്ചപ്പോള്‍ വ്യക്തിപരമായി തനിച്ച് ലഭിച്ച അംഗീകാരം വളരെ വലുതാണെന്നും അത് മുന്നോട്ടുള്ള തന്റെ സിനിമ ജീവിതത്തെ ഏറെ സ്വാധീനിച്ചെന്നും പറയുകയാണ് നടി.
അതുവരെ സിനിമയില്‍ നിലനിന്നിരുന്നു നായിക സങ്കല്‍പ്പങ്ങളെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു പ്രേമത്തിലൂടെ അല്‍ഫോണ്‍സ് മുന്നോട്ടുവെച്ച രണ്ട് നായികമാരും. മേരിയും മലരും ഹിറ്റാകാനുള്ള കാരണവും ഈ മാറ്റമാണ്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് വളരെ ഇന്‍സെക്യൂരിറ്റി ഫീലുള്ള ഒരാളായിരുന്നെന്നും ഇതിനൊക്കെ മാറ്റമുണ്ടാകാന്‍ കാരണം അല്‍ഫോണ്‍സ് പുത്രനാണെന്നും പറയുകയാണ് സായ് പല്ലവി.
എന്റെ ശബ്ദം, രൂപം, മുഖക്കുരു എന്നിവയൊക്കെ മറ്റുള്ളവരോട് ഇടപഴകുന്നതില്‍ നിന്നും എന്നെ പിന്നോട്ട് വലിച്ച കാര്യങ്ങളാണ്. ആള്‍ക്കാരുടെ മുന്നില്‍ എത്താന്‍ തീരെ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്ന ആളല്ല ഞാന്‍. എന്നാല്‍ പ്രേമം പുറത്തിറങ്ങി പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് ആ ചിത്രം കണ്ടപ്പോള്‍ ആളുകള്‍ നല്‍കുന്ന കൈയ്യടി എന്നെ ശരിക്കും ഞെട്ടിച്ചു.
സിനിമയെക്കുറിച്ചും പ്രേക്ഷകരുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെക്കുറിച്ചും ഞാന്‍ മനസ്സിലാക്കിവെച്ച കാര്യങ്ങള്‍ തെറ്റാണെന്നും എനിക്ക് ബോധ്യപ്പെട്ടു. പ്രേക്ഷകര്‍ക്ക് സിനിമ കാണുമ്പോള്‍ ആവശ്യം പുറമെ കാണുന്ന് സൗന്ദര്യമല്ല. അവരുടെ ശ്രദ്ധ എപ്പോഴും അഭിനയത്തിലും സിനിമയുടെ ഉള്ളടക്കത്തിലുമായിരിക്കും.
അത് തിരിച്ചറിയാന്‍ എന്നെ സഹായിച്ച ചിത്രമാണ് പ്രേമം. ഇന്ന് സിനിമകള്‍ ചെയ്യാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് ലഭിച്ചതും പ്രേമത്തിലൂടെയാണ്. ജോര്‍ജിയയില്‍ വെച്ചാണ് ഞാന്‍ സിനിമ ആദ്യമായി കാണാന്‍ പോകുന്നത്. എന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തന്നെ ആളുകള്‍ കൈയ്യടിക്കാന്‍ ആരംഭിച്ചു. ആ നിമിഷം എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അതൊരു വലിയ തിരിച്ചറിവായിരുന്നെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സായ് പങ്കുവെച്ചു.