Connect with us

വളരെ മോശമായി അനുകരിക്കുന്നു, അയാള്‍ എന്നെ അനുകരിക്കുന്നത് എനിക്ക് ഇഷ്ടമല്ല; അസീസ് നെടുമങ്ങാടിനെ കുറിച്ച് അശോകന്‍

Malayalam

വളരെ മോശമായി അനുകരിക്കുന്നു, അയാള്‍ എന്നെ അനുകരിക്കുന്നത് എനിക്ക് ഇഷ്ടമല്ല; അസീസ് നെടുമങ്ങാടിനെ കുറിച്ച് അശോകന്‍

വളരെ മോശമായി അനുകരിക്കുന്നു, അയാള്‍ എന്നെ അനുകരിക്കുന്നത് എനിക്ക് ഇഷ്ടമല്ല; അസീസ് നെടുമങ്ങാടിനെ കുറിച്ച് അശോകന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് അശോകന്‍. നല്ലൊരു ഗായകന്‍ കൂടിയായ അശോകന്‍ ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമെ സിനിമകള്‍ ചെയ്യാറുള്ളു. താരം അഭിനയിച്ച് റിലീസ് ചെയ്ത ഏറ്റവും പുതിയ വെബ് സീരിസ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലെ മാസ്റ്റര്‍പീസാണ്. നിത്യ മേനോന്റെ അച്ഛന്റെ വേഷമാണ് സീരിസില്‍ അശോകന്‍ ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് സീരിസിന് ലഭിക്കുന്നത്.

ഇതിന് മുമ്പ് നന്‍പകല്‍ നേരത്ത് മയക്കം, ന്റെ ഇക്കാക്ക് ഒരു പ്രമണ്ടാര്‍ന്ന് എന്നിവയാണ് അശോകന്‍ അഭിനയിച്ച് റിലീസ് ചെയ്ത സിനിമകള്‍. മിമിക്രി കലാകാരന്മാര്‍ ഏറെയും അനുകരിക്കാറുള്ള നടന്‍ കൂടിയാണ് അശോകന്‍. അശോകന്റെ കണ്ണുകളും അതുകൊണ്ടുള്ള ചലനങ്ങളും അനുകരിച്ചാണ് മിമിക്രി കലാകാരന്മാര്‍ കയ്യടി വാങ്ങാറുള്ളത്. എന്നാല്‍ പലരും തന്നെ ഓവറാക്കി അനുകരിച്ച് കളിയാക്കുന്നതായി തോന്നിയിട്ടുണ്ടെന്നും അതില്‍ വിഷമമുണ്ടെന്നും പറയുകയാണ് അശോകന്‍.

‘അമരത്തിലെ നോട്ടത്തെ കളിയാക്കിയാണ് പലരും മിമിക്രി ചെയ്യുന്നത്. മിമിക്രിക്കാര്‍ നല്ലതായിട്ട് ചെയ്യുന്നവരുണ്ട്. വളരെ മോശമായിട്ട് ഇറിറ്റേറ്റ് ചെയ്യുന്നവരുമുണ്ട്. ഉള്ളതിന്റെ പത്തുമടങ്ങ് കൂട്ടിയാണ് പലരും കാണിക്കുന്നത്. ഞാന്‍ അങ്ങനെ നോക്കുന്നുണ്ടോ എന്ന് അറീല്ല. മൈന്യൂട്ട് ആയുള്ള പോയിന്റ് വച്ചാണ് അവര് വലിച്ച് നീട്ടുന്നത്. പിന്നെ കളിയാക്കി ചെയ്യുന്ന ധാരാളം ആള്‍ക്കാരുമുണ്ട്.

അവരൊക്കെ നമ്മളെ പോലുള്ള ആക്ടേര്‍സിനെ കൊണ്ട് പേര് എടുക്കുന്നു, പൈസ ഉണ്ടാക്കുന്നു, ജീവിക്കുന്നു. അത് അങ്ങനെ ചെയ്‌തോട്ടെ. മനപൂര്‍വ്വം കളിയാക്കാന്‍ ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവര്‍ കുറച്ച് ഒറിജിനലായിട്ട് ചെയ്യും’ എന്നാണ് അശോകന്‍ പറയുന്നത്. ഇതിനിടെയാണ് കണ്ണൂര്‍ സ്‌ക്വാഡിലെ അസീസ് ഇക്ക ഒക്കെ നല്ലവണ്ണം ചെയ്യാറുണ്ട് എന്ന് അവതാരക പറയുന്നത്.

എന്നാല്‍ അത് തനിക്ക് നല്ലതായി തോന്നുന്നില്ല എന്നാണ് അശോകന്‍ പറയുന്നത്. ‘അസീസ് നന്നായിട്ടൊക്കെ മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് പലപ്പോഴും ഞാന്‍ മുമ്പേ പറഞ്ഞ കേസുകളില്‍ പെടുന്ന ഒരാളാണ്. നമ്മളെ പോലുള്ള കുറച്ച് നടന്‍മാരെ വച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത് എന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ, അത് ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ. ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ മിതത്വത്തോടെ കാണിക്കും’ എന്നാണ് അശോകന്‍ പറയുന്നത്.

അതേസമയം, ഭരതന്‍ലോഹിതദാസ് കൂട്ടുകെട്ടില്‍ എത്തിയ മലയാളത്തിലെ ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് അമരം. മമ്മൂട്ടി, മാതു, മുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ രാഘവന്‍ എന്ന പ്രധാന കഥാപാത്രമായാണ് അശോകന്‍ വേഷമിട്ടത്. 1991ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. ഒരുപിടി മികച്ച സംവിധായകരുടെ കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വം നടന്മാരില്‍ ഒരാള്‍ കൂടിയാണ് അശോകന്‍.

പത്മരാജന്റെയൊപ്പം പെരുവഴിയമ്പലം, അരപെട്ട കെട്ടിയ ഗ്രാമത്തില്‍, മൂന്നം പക്കം, തൂവനത്തുമ്പികള്‍ എന്നിവയും ഭരതനൊപ്പം അമരം, വൈശാലിയും കെ.ജി ജോര്‍ജിനൊപ്പം യവനികയും അടൂരിന്റെ കൂടെ അനന്തരവും ചെയ്യാന്‍ സാധിച്ചു. കരിയറിന്റെ തുടക്കകാലത്ത് തന്നെ ക്ലാസിക്ക് സിനിമകളുടെ ഭാഗമാകാന്‍ സാധിക്കുക എന്നത് തന്നെ അനുഗ്രഹീതരായവര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. സിദ്ദിഖ് ലാലിന്റെ ഇന്‍ ഹരിഹര്‍ നഗറിലെ തോമസുകുട്ടി അശോകന്റെ കരിയറിലെ ജനകീയ വേഷമായിരുന്നു.

More in Malayalam

Trending