Connect with us

എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്, വ്യക്തിപരമായ കാര്യമൊന്നുമല്ല; വിശദീകരണവുമായി വിഷ്ണു വിശാല്‍

News

എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്, വ്യക്തിപരമായ കാര്യമൊന്നുമല്ല; വിശദീകരണവുമായി വിഷ്ണു വിശാല്‍

എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്, വ്യക്തിപരമായ കാര്യമൊന്നുമല്ല; വിശദീകരണവുമായി വിഷ്ണു വിശാല്‍

നടന്‍ വിഷ്ണു വിശാല്‍ അടുത്തിടെ പങ്കുവെച്ച ട്വീറ്റ് വളരെ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയ വിഷ്ണു വിശാലും ജ്വാലയും വേര്‍പിരിയുന്നുവെന്ന രീതിയില്‍ ഇതിനെ വ്യാഖ്യാനിച്ചു. ഇപ്പോഴിതാ അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ ഉദ്ദേശിച്ചത് തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് വിഷ്ണു വിശാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘എല്ലാവര്‍ക്കും നമസ്‌കാരം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുള്ള എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അത് പ്രൊഫഷണല്‍ ജീവിതത്തെ ഉദ്ദേശിച്ച് ഞാന്‍ എഴുതിയ വാക്കുകളായിരന്നു. വ്യക്തിപരമായ കാര്യമൊന്നുമല്ല’. വിഷ്ണു വിശാല്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു വിവാദപരമായ ട്വീറ്റ് വിഷ്ണു പങ്കുവച്ചത്.

‘ഇതൊന്നും സാരമില്ല. ഞാന്‍ വീണ്ടും ശ്രമിച്ചു. എന്നാല്‍ വീണ്ടും പരാജിതനായി. വീണ്ടും ഞാന്‍ പഠിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തന്റെ തെറ്റ് കാരണമല്ല. അത് വഞ്ചിക്കപ്പെട്ടതും നിരാശയും കാരണമാണ്’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

ജീവിതപാഠങ്ങള്‍ എന്ന ഹാഷ്ടാഗും താരം നല്‍കിയിരുന്നു. നടന്റെ പോസ്റ്റിന് പിന്നാലെ രണ്ടാമതും ഡിവോഴ്‌സിന്റെ കാര്യവും തീരുമാനമായെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിഷ്ണു വിശാലും ജ്വാലയും വിവാഹിതരായത്.ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു ജ്വാലയുമായുള്ള വിഷ്ണുവിന്റെ പ്രണയബന്ധം ചര്‍ച്ചയാത്. 2021ലായിരുന്നു ഇവരുടെ വിവാഹം.

More in News

Trending

Malayalam