
News
‘ആര്‍ആര്‍ആര്‍ സിനിമയ്ക്ക് ഓസ്കാര്‍ കിട്ടാന്‍ ഞാനാണ് കാരണം’; ചിരി പടര്‍ത്തി അജയ് ദേവ്ഗണിന്റെ വാക്കുകള്‍
‘ആര്‍ആര്‍ആര്‍ സിനിമയ്ക്ക് ഓസ്കാര്‍ കിട്ടാന്‍ ഞാനാണ് കാരണം’; ചിരി പടര്‍ത്തി അജയ് ദേവ്ഗണിന്റെ വാക്കുകള്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്. കാര്‍ത്തിയുടെ കൈതി എന്ന ചിത്രത്തിന്റെ റീമേക്കായ ഭോലയുടെ പണിപ്പുരയിലാണ് അദ്ദേഹം. താരം തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്റെ പ്രമോഷന്റെ തിരക്കിലാണ് അജയ് ദേവ്ഗണ് ഇപ്പോള്‍. ദി കപില്‍ ശര്‍മ്മ ഷോയിലും അടുത്തിടെ ഭോലയുടെ പ്രമോഷന്റെ ഭാഗമായി അജയ് ദേവഗണ്‍ എത്തി.
കപില്‍ ശര്‍മ്മയുമായുള്ള സംഭാഷണത്തിനിടയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനത്തിന്റെ ഓസ്കര് നേട്ടവുമായി ബന്ധപ്പെട്ട് അജയ് ദേവഗണ്‍ നടത്തിയ പരാമര്‍ശം ചിരി പടര്‍ത്തി. ഒപ്പം ഇതിന്റെ വീഡിയോയും വൈറലാകുകയാണ്. ആര്‍ആര്‍ആറിന്റെ ഓസ്കര് നേട്ടത്തില്‍ കപില്‍ അജയ് ദേവഗണിനെ അഭിനന്ദിച്ചു.
നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കര് ആര്‍ആര്‍ആര്‍ നേടി. ആര്‍ആര്‍ആറില്‍ അജയ് അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു അതിനായിരുന്നു കപിലിന്റെ അഭിനന്ദനം. ഇതിനോട് പ്രതികരിച്ച അജയ് ചിത്രത്തിന് ഓസ്കാര്‍ ലഭിച്ചതെന്നാണ് പറഞ്ഞത്. ഒപ്പം തന്നെ അജയ് ഒരു കാര്യം കൂട്ടിച്ചേര്‍ത്തപ്പോള്‍ ദി കപില്‍ ശര്‍മ്മ ഷോയിയില്‍ കൂട്ടച്ചിരിയായി.
‘ആര്‍ആര്‍ആര്‍ സിനിമയ്ക്ക് ഓസ്കാര്‍ കിട്ടാന്‍ ഞാനാണ് കാരണം. ഞാനാണ് ആ ഗാനത്തില്‍ ഡാന്‍സ് കളിച്ചിരുന്നെങ്കില്‍ അത് എന്തായെനെ’ അജയ് ദേവഗണ്‍ പറഞ്ഞു.
‘നാട്ടു നാട്ടു’ എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവുമായിരുന്നു ഗാനം. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....