Bollywood
ഒരു മിനുട്ടിന് 4.35 കോടി; ഈ ചിത്രത്തിനായി അജയ് ദേവ്ഗണ്‍ വാങ്ങിയ പ്രതിഫലം കണ്ടോ!
ഒരു മിനുട്ടിന് 4.35 കോടി; ഈ ചിത്രത്തിനായി അജയ് ദേവ്ഗണ്‍ വാങ്ങിയ പ്രതിഫലം കണ്ടോ!
നിരവധി ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്‍. വ്യത്യസ്ത വേഷങ്ങളാണ് അജയ് ചെയ്യാറുള്ളത്. ഇപ്പോഴിതാ അജയ് ദേവ്ഗണിന്റെ പ്രതിഫലമാണ് ബോളിവുഡില്‍ ചര്‍ച്ചയാവുന്നത്. അജയിയുടെ പുതിയ ചിത്രം ശെയ്ത്താന്‍ വന്‍ ഹിറ്റിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഈ വേളയിലാണ് നടന്റെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.
എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറില്‍ സുപ്രധാന വേഷം ചെയ്തിരുന്നു അജയ്. ബോളിവുഡില്‍ വന്‍ സ്റ്റാറായി നില്‍ക്കുമ്പോഴാണ് ദക്ഷിണേന്ത്യയില്‍ അഭിനയിക്കുന്നത്. ആര്‍ആര്‍ആറില്‍ പ്രധാന വേഷത്തിലെത്തിയ രാംചരണിന്റെ പിതാവിന്റെ റോളായിരുന്നു അജയ് ദേവ്ഗണ്‍ ചെയ്തത്. കുറച്ച് നേരം മാത്രമേ ചിത്രത്തിലുള്ളൂ എങ്കിലും അജയിയുടെ ഡയലോഗുകള്‍ ചിത്രം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതായിരുന്നു.
അതുപോലെ അജയ് ദേവ്ഗണിന്റെ ആക്ഷന്‍ രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു മിനുട്ടിന് നാല് കോടിയാണ് അജയ് ദേവ്ഗണ്‍ ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലമായി വാങ്ങിയത്. എട്ട് മിനുട്ടാണ് അജയിക്ക് ചിത്രത്തില്‍ ആകെയുണ്ടായിരുന്ന സ്‌ക്രീന്‍ ടൈം. ഇതിനായി 35 കോടിയാണ് താരം പ്രതിഫലമായി വാങ്ങിയത്.
അജയ് ദേവ്ഗണ്‍ മൊത്തം വാങ്ങിയ പ്രതിഫലം നോക്കുമ്പോള്‍ ഓരോ മിനുട്ട് സ്‌ക്രീനില്‍ എത്തിയപ്പോഴും 4.35 കോടിയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. അതേസമയം രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആഗോള ബ്ലോക്ബസ്റ്ററായി മാറിയിരുന്നു. 1200 കോടിയില്‍ അധികം ചിത്രം കളക്ട് ചെയ്തു. എംഎം കീരവാണിക്ക് മികച്ച സംഗീത സംവിധായകനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.
അതേസമയം സിംഗം എഗെയിനാണ് അജയിയുടെ വരാനിരിക്കുന്ന ചിത്രം. മൈതാന്‍ എന്ന ചിത്രവും റിലീസാവാനുണ്ട്. അതേസമയം സിംഗം എഗെയിനില്‍ താരം പ്രതിഫലം വര്‍ധിപ്പിക്കുമോ എന്നാണ് ആരാധകരും ബോളിവുഡും ഒരുപോലെ ഉറ്റുനോക്കുന്നത്.
അതേസമയം അജയിയുടെപുതിയ ചിത്രം ശെയ്ത്താന്‍ വലിയ ഹിറ്റിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. മികച്ച ഓപ്പണിംഗായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിനത്തില്‍ 15 കോടി കളക്ട് ചെയ്ത ചിത്രം, രണ്ടാം ദിനത്തില്‍ അത് 19 കോടിയായി ഉയര്‍ത്താനും സാധിച്ചിരുന്നു. വീക്കെന്‍ഡില്‍ 50 കോടിക്ക് മുകളില്‍ ശെയ്ത്താന്‍ കളക്ട് ചെയ്‌തേക്കാനാണ് സാധ്യത.
80 മുതല്‍ 100 കോടിക്കിടയില്‍ വരെ നേടിയാല്‍ ശെയ്ത്താന്‍ നല്ലൊരു ഹിറ്റായി മാറും. മീഡിയം ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ ചിത്രത്തിനായി 25 കോടിയാണ് അജയ് ദേവ്ഗണ്‍ പ്രതിഫലമായി വാങ്ങിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇത് പക്ഷേ സാധാരണ വാങ്ങുന്ന പ്രതിഫലത്തേക്കാള്‍ കുറവാണ്. മാധവന്‍ വില്ലന്‍ വേഷം ചെയ്യാനായി പത്ത് കോടിയും പ്രതിഫലം വാങ്ങിയിട്ടുണ്ട്.