Connect with us

ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം, മൂന്നാമത്തെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

News

ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം, മൂന്നാമത്തെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം, മൂന്നാമത്തെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റ് ഗുരുതരാവസ്ഥയിൽ തുടരുന്നു. അദ്ദേഹം ചികിത്സയിൽക്കഴിയുന്ന വി.പി.എസ് ലേക്ക്ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നാമത്തെ മെഡിക്കൽ ബുള്ളറ്റിനാണ് ആശുപത്രി അധികൃതർ ഇപ്പോൾ പുറത്തുവിട്ടത്

ഗുരുതരമായ രോഗാവസ്ഥകൾ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഇന്നസെന്റിന്റെ ആരോഗ്യനില സംബന്ധിച്ച് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 3 മെഡിക്കൽ ബുള്ളറ്റിൻ ആണ് ആശുപത്രി അധികൃതർ പുറത്തിറക്കിയത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട് കൃതൃമ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെയാണ് ഇന്നും ഇന്നസെന്റിന്റെ ആരോഗ്യനില. അത്യാഹിത വിഭാഗത്തില്‍ എക്മോ സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്.

. മൂന്നു തവണ വന്ന കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഈ അനുഗ്രഹീത നടനെ അലട്ടിയിരുന്നത്. കഴിഞ്ഞ ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു.

ഈയിടെ ഇന്നസെന്റിന് ഓര്‍മ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു. അതും നടനെ അലട്ടിയിരുന്നു. അമേരിക്ക സന്ദര്‍ശനത്തിന്നിടെ വീണത് ആരോഗ്യസ്ഥിതി അപകടത്തിലാക്കി. കൊവിഡ് തുടരെ തുടരെ വന്നതോടെ അതിന്റെ പ്രശ്നങ്ങള്‍ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്. ഇന്നസെന്റിന്റെ അവസ്ഥ മോശമായത് സിനിമാ ലോകത്തെയും അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്.

മാർച്ച് മൂന്നിനാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നാം തിയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ആരോഗ്യസ്ഥിതി മോശമായി. കഴിഞ്ഞ ദിവസം മുതൽ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹത്തിന്‍റെ നില മാറ്റമില്ലാതെ തുടരുകയാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു. ഇന്നസെന്റിനെ സുഖപ്പെടുത്താനുള്ള തീവ്രശ്രമങ്ങളിലാണ് ആശുപത്രി അധികൃതര്‍.

കാൻസറിനെ ഇച്ഛാശക്തിയോടെ നേരിട്ടതോടെയാണ് ഇന്നസെന്റ്‌ വാര്‍ത്തകളില്‍ നിറഞ്ഞത്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടെയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ചിരിക്കു പിന്നിൽ’ എന്നൊരു ആത്മകഥയും അദ്ദേഹം പ്രസിദ്ധീകരിച്ചു. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ പത്തോളം പുസ്തകങ്ങളും ഇന്നസെന്റിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ മകൾ, കടുവ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു ‘അമ്മ’ പ്രസിഡന്റ് ആയി 12 വർഷത്തോളമാണ് ഇന്നസെന്റ് തുടര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് പിന്തുണയോടെ ചാലക്കുടിയില്‍ നിന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top