
Malayalam
ഒരു കുളി സീൻ… ഒരുപാട് സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന്… ഞാൻ എന്റെ കുട്ടിയെ ആദ്യമായി കുളിപ്പിച്ചു; വിജയ് മാധവ്
ഒരു കുളി സീൻ… ഒരുപാട് സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന്… ഞാൻ എന്റെ കുട്ടിയെ ആദ്യമായി കുളിപ്പിച്ചു; വിജയ് മാധവ്

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായി ശ്രദ്ധേയനായി മാറിയ ഗായകനാണ് വിജയ് മാധവ്. അടുത്തിടെയാണ് വിജയ് ഒരച്ഛനായത്. മിനിസ്ക്രീൻ താരം ദേവിക നമ്പ്യാരെയാണ് വിജയ് വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർക്ക് സ്വാന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.
വെറും വോഗ്ലിങ് മാത്രമല്ല പാചകം സംഗീതം എന്നിവയെല്ലാം ഇവരുടെ യുട്യൂബ് ചാനൽ വഴി ആസ്വദിക്കാൻ സാധിക്കും.
അടുത്തിടെ ദേവികയോട് സംസാരിക്കവെ താനും തന്റെ കുഞ്ഞിനെ ഒരു ദിവസം കുളിപ്പിക്കുമെന്ന് വിജയ് മാധവ് പറഞ്ഞിരുന്നു. അത് കാണാനാണ് താനും കാത്തിരിക്കുന്നതെന്നാണ് ദേവിക മറുപടിയായി പറഞ്ഞത്. ഇപ്പോഴിതാ കൈക്കുഞ്ഞിനെ ശ്രദ്ധാപൂർവം കുളിപ്പിക്കുന്ന ടെക്നിക്ക് മനസിലാക്കി വിജയ് മകനെ കുളിപ്പിച്ചിരിക്കുകയാണ്. ചേട്ടച്ഛനെ പോലെ കുഞ്ഞിനെ നോക്കുമെന്ന് നേരത്തെ വിജയ് പറഞ്ഞിരുന്നു.
യാതൊരു കുഴപ്പവും കൂടാതെ മകനെ ആദ്യമായി കുളിപ്പിക്കാൻ തനിക്ക് സാധിച്ചതിന്റെ സന്തോഷവും പുതിയ വീഡിയോയിലൂടെ വിജയ് മാധവ് പങ്കുവെച്ചിട്ടുണ്ട്. ‘ഒരു കുളി സീൻ… ഒരുപാട് സന്തോഷം നിറഞ്ഞ ഒരു ദിവസമാണ് ഇന്ന്. കാരണം ഞാൻ എന്റെ കുട്ടിയെ ഇന്ന് ആദ്യമായി കുളിപ്പിച്ചു. ഒരു പ്രത്യേക അനുഭവം തന്നെ. ആ സന്തോഷം നിങ്ങൾക്ക് കൂടി പങ്കുവെയ്ക്കാൻ തോന്നി. ഓരോന്നും നിമിഷവും പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവർക്കും സ്നേഹം സന്തോഷമെന്നാണ്’ മകനെ കുളിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് വിജയ് മാധവ് കുറിച്ചത്.
അടുത്തിടെ ഡെലിവറി സ്റ്റോറിയും ദേവികയും വിജയ് മാധവും പങ്കുവെച്ചിരുന്നു. ജീവിതത്തില്‍ ഒരു സംഭവവും പ്ലാന്‍ ചെയ്ത നടന്നതല്ല. പ്രഗ്നന്‍സിയും അങ്ങനെയായിരുന്നു. പെട്ടെന്ന് യാദൃശ്ചികമായി സംഭവിച്ചതാണ്. എല്ലാം ദൈവാധീനമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം എന്നായിരുന്നു പ്രസവ ശേഷം ദേവികയുടെ പ്രതികരണം. ദേവികയുടെയും വിജയ്യുടെ കുട്ടിയുടെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്തായാലും പുതിയ വീഡിയോയും ഹിറ്റായിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...