
News
സൗമ്യ മാവേലിക്കര ഇനി സിനിമയിലേയ്ക്ക്; നായികയായി എത്തുന്നത് വിശ്വം വിശ്വനാഥന്റെ ചിത്രത്തില്‍
സൗമ്യ മാവേലിക്കര ഇനി സിനിമയിലേയ്ക്ക്; നായികയായി എത്തുന്നത് വിശ്വം വിശ്വനാഥന്റെ ചിത്രത്തില്‍

റീല്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരം സൗമ്യ മാവേലിക്കര ഇനി സിനിമയിലേയ്ക്ക്. വിശ്വം വിശ്വനാഥന് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായിക വേഷത്തിലാണ് സൗമ്യ എത്തുന്നത്. ഫ്ളവേഴ്സ് ഒരു കോടിയുടെ വേദിയിലാണ് സൗമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
ചെറുപ്പം മുതലേ സിനിമാ നടിയാകണമെന്നായിരുന്നു മോഹം. വലിയ നായിക ആകണം എന്നൊന്നും ഉണ്ടായിരുന്നില്ല. നമ്മള് ഒക്കെ ഒന്ന് ഒരുങ്ങി നടക്കുമ്പോള്‍ ഇവള്ടെ പോക്ക് കണ്ടോ, സില്‍മാ നടി എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ എന്റെ റീല്‍ കണ്ട് വിശ്വം വിശ്വനാഥന് എന്ന സംവിധായകന് എന്നെ നായികയാക്കി സിനിമ നിര്‍മിക്കാന്‍ പോവുകയാണ്.
ജാഫര്‍ ഇക്കയായിരുന്നു ആദ്യം നായകനായി വരാനിരുന്നത്. എന്നാല്‍ ഡേറ്റ് ഇല്ലാത്തതുകൊണ്ട് മറ്റൊരാളായിരിക്കും നടന്. വഴിയില്‍ ഫ്ളക്സുകള്‍ കാണുമ്പോള്‍ എന്റെ മുഖവും അവിടെ വരുമെന്ന് വിചാരിച്ചിരുന്നു’ എന്നും സൗമ്യ പറഞ്ഞു.
അഭിനയം മാത്രമല്ല, അനുകരണ കലയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് സൗമ്യ. നടി മഞ്ജു വാര്യര്‍, അവതാരക രഞ്ജിനി ഹരിദാസ് എന്നിങ്ങനെ നിരവധി പേരെ സൗമ്യ ഫ്ളവേഴ്സിന്റെ വേദിയില്‍ അനുകരിച്ച് കൈയ്യടി നേടി.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...