News
മേപ്പടിയാന് സിനിമയുടെ സംവിധായകന് വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു; വധു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ മകള്‍
മേപ്പടിയാന് സിനിമയുടെ സംവിധായകന് വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു; വധു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ മകള്‍

ഉണ്ണി മുകുന്ദന് ചിത്രം മേപ്പടിയാന് സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയാണ് അഭിരാമി.
എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂര്‍ വെച്ചാണ് വിവാഹം.
വിഷ്ണുവിന്റെ ആദ്യ ചിത്രമായിരുന്നു ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാന്. ചിത്രത്തിന്റെ തിരക്കഥയും വിഷ്ണുവിന്റേതായിരുന്നു. ഉണ്ണി മുകുന്ദന് ഫിലിംസാണ് മേപ്പടിയാന് നിര്‍മ്മിച്ചത്.
സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2020 അവസാനത്തോടെ ഈരാറ്റുപേട്ടയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...