
Malayalam
വിവാദങ്ങളും വിമർശനങ്ങളും ഉയരുമ്പോൾ ശ്രീലങ്കയിലേക്ക് പറന്ന് റോബിൻ! ആ ചിത്രം പുറത്ത്
വിവാദങ്ങളും വിമർശനങ്ങളും ഉയരുമ്പോൾ ശ്രീലങ്കയിലേക്ക് പറന്ന് റോബിൻ! ആ ചിത്രം പുറത്ത്

കഴിഞ്ഞ് പോയ ബിഗ് ബോസ്സിലെ മത്സരാർത്ഥി ഡോ.റോബിൻ രാധാകൃഷ്ണൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നത്. എന്നാൽ അടുത്തിടെ റോബിൻ നിരവധി വിമർശങ്ങൾക്ക് പാത്രമായിട്ടുണ്ട്. കുറച്ച് ദിവസം മുമ്പ് ഒരു കോളജിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ റോബിൻ അലറി വിളിച്ച് കൂവി വിവാദങ്ങൾ ഉണ്ടാക്കിയതും പ്രതികരിച്ചതും വലിയ വാർത്തയായിരുന്നു.
തനിക്കെതിരെയുള്ള വിവാദങ്ങളും വിമർശനങ്ങളും ശക്തമാകുമ്പോൾ ശ്രീലങ്കയിലേക്ക് പറന്നിരിക്കുകയാണ് റോബിൻ. താരം തന്നെയാണ് കൊച്ചി വിമാനത്താവളത്തിൽ വിമാനം കയറാനെത്തിയ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയിയൽ പങ്കുവെച്ചത്.
മാത്രമല്ല ഇരുപത്താറോളം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള മോഹനഅമ്മയെ എയർപോർട്ടിൽ വെച്ച് കണ്ടതിന്റെ വീഡിയോയും റോബിൻ പങ്കുവെച്ചിട്ടുണ്ട്. റോബിന്റെ പുതിയ വീഡിയോ വൈറലായതോടെ നാടുവിടുകയാണോയെന്നാണ് പ്രേക്ഷകർ കമന്റിലൂടെ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ചിൽഡ്രൺസ് ഹോം കൊച്ചിയിൽ റോബിൻ സന്ദർശനത്തിന് എത്തിയതിന്റെ വീഡിയോകളും വൈറലായിരുന്നു.
അതേസമയം സ്റ്റിൽഫോട്ടോഗ്രാഫർ ശാലു പേയാട് ഉയർത്തിയ ആരോപണങ്ങൾ വ്യാജമാണെന്ന് കാണിച്ച് റോബിന്റെ ഭാവി വധു ആരതി പൊടി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. തെളിവുകളും പരാതിയും നൽകിയതിന്റെ ചിത്രങ്ങളും ആരതി പുറത്തുവിട്ടു.
വിവാദങ്ങൾ ഉണ്ടാക്കിയവർ അറിയാൻ… നിങ്ങൾ കെട്ടിച്ചമച്ച എല്ലാ വ്യാജ ആരോപണങ്ങളെല്ലാം നിയമപരമായി അവസാനിപ്പിക്കും. പക്ഷെ ഇപ്പോൾ എന്റെ സഹിഷ്ണുതയ്ക്കും അപ്പുറത്തേക്ക് അതിർവരമ്പുകൾ ബേധിച്ച് ശാലു പേയാട് കടന്നു. എല്ലാ കഥകൾക്കും രണ്ട് വശങ്ങളുണ്ട്. ഞങ്ങളിൽ നിന്ന് സത്യം വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. ഒരാളുടെ സൽപ്പേരിന് കളങ്കം വരുത്തി സോഷ്യൽ മീഡിയയിൽ ആളുകളുടെ ചിന്തകളെ മാറ്റി മറിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്യാൻ കഴിയില്ല.’ ‘നിങ്ങൾക്കെതിരായ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. എല്ലാം നിയമ അധികാരികളെ ഏൽപ്പിച്ചിരിക്കുന്നു’ എന്നാണ് ആരതി സോഷ്യൽമീഡിയയിൽ കുറിച്ചത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...