ഇന്ത്യക്ക് അഭിമാനമായിരുന്നു എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. ഇത്തവണത്തെ മികച്ച ഒറിജിനല്‍ സ്കോറിനുള്ള ഓസ്കര് പുരസ്കാരം ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനായിരുന്നു. ഓസ്കര് നിമിഷം സാക്ഷ്യം വഹിക്കാന്‍ സംവിധായകന് എസ് എസ് രാജമൗലിയും താരങ്ങളായ രാം ചരണും ജൂനിയര്‍ എന്‍ടിആറും കുടുംബസമേതം ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്റിലെത്തിയിരുന്നു.
സംഗീത സംവിധായകന് കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് പുരസ്കാര വേദിയിലേക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചതെന്നും സംവിധായകന് ഉള്‍പ്പെടെയുള്ളവര്‍ പണം നല്കി ടിക്കറ്റെടുത്താണ് ഓസ്കര് വേദിയിലെത്തിയതെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.
ഒരു ടിക്കറ്റിന് 20 ലക്ഷം രൂപയാണ് ചാര്‍ജ്. ദേശീയമാധ്യമമാണ് ഇതുസംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടത്. ഇപ്പോഴിതാ പ്രചരിക്കുന്ന റിപ്പോര്‍ട്ടിനെ തള്ളി ആര്. ആര്. ആര് ടീം രംഗത്ത് എത്തിയിരിക്കുകയാണ്.
സംവിധായകന് എസ്എസ് രാജമൗലിയും താരങ്ങളായ ജൂനിയര്‍ എന്‍.ടി. ആറും രാം ചരണും കുടുംബാംഗങ്ങളും പണം മുടക്കിയാണ് ഓസ്കര് വേദിയില്‍ എത്തിയതെന്നുളള വാര്‍ത്ത വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്കര് അവാര്‍ഡ് പ്രഖ്യാപനത്തിന്റെ സമയത്ത് ആഹ്ളാദം പ്രകടിപ്പിക്കുന്ന എസ്എസ് രാജമൗലി ഉള്‍പ്പെടെയുള്ള ആര്‍ആര്‍ആര്‍ ടീം അംഗങ്ങളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...