
Malayalam
റോബിൻ പങ്കുവെച്ച പോസ്റ്റ് വൈറൽ, എൻഗേജ്മെന്റിന് ശേഷം ആദ്യമായിട്ടാ ഇങ്ങനെ ഒരു പോസ്റ്റ് കാണുന്നതെന്ന് കമന്റുകൾ
റോബിൻ പങ്കുവെച്ച പോസ്റ്റ് വൈറൽ, എൻഗേജ്മെന്റിന് ശേഷം ആദ്യമായിട്ടാ ഇങ്ങനെ ഒരു പോസ്റ്റ് കാണുന്നതെന്ന് കമന്റുകൾ

ബിഗ്ബോസ് മലയാളം സീസണ് 4 ലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് റോബിന് രാധാകൃഷ്ണന്. ഇപ്പോഴും റോബിൻ തന്നെയാണ് സൊസിലെ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. അടുത്തിടെയായിരുന്നു റോബിന്റെയും ആരതിയുടേയും വിവാഹ നിശ്ചയം നടന്നത്
. ഇപ്പോള്‍ റോബിൻ പങ്കുവെച്ച ഒരു ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്. റോബിന്റെ പോസ്റ്റില്‍ ആരതി കമന്റും ഇട്ടിരുന്നു..
റോബിനും ആരതിയും ഒരുമിച്ചുള്ള ഒരു ഫോട്ടോയാണ് എന്റ് ഭര്‍ത്താവ് എന്നാണ് ആരതി കമന്റിട്ടിരിക്കുന്നത്. രണ്ടാളും ഇങ്ങനെ എപ്പോഴും happy ആയി photo ഇടൂ… Haters video ആയും comment ആയും വന്നു കുരു പൊട്ടിക്കട്ടെ… Mind ചെയ്യണ്ട ഒന്നിനെയും… വെറുതെ reach ഉം കൊടുക്കണ്ട….നെഗറ്റീവ്കൾക്ക് മുകളിലൂടെ ഇതുപോലെ സൈലന്റായി മുന്നോട്ടു പോകുക. Provoking പോസ്റ്റുകൾ ഒഴിവാക്കുക.പറയുന്നവർ പറയട്ടെ ❤ എൻഗേജ്മെന്റിന് ശേഷം ആദ്യമായിട്ടാ ഇങ്ങനെ ഒരു പോസ്റ്റ് കാണുന്നത്. എന്നും ഇതുപോലെ ഇരിക്കുക എന്നിങ്ങനെയാണ് കമന്റുകൾ…
അതേസമയം, വിവാഹ നിശ്ചയത്തിന് പിന്നാലെ പല വിവാദങ്ങളും ഉണ്ടായിരുന്നു. നിശ്ചയത്തിന് ഇട്ട ഡ്രസ് കോപ്പിയടിച്ചതായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു, ജെസാഷ് എന്ന വസ്ത്ര സ്ഥാപനായിരുന്നു ആരതിക്കെതിരെ ആരോപണം ഉയർത്തിയത്. മറ്റൊരു വധുവിന് വേണ്ടി തങ്ങൾ തയ്യാറാക്കിയ വസ്ത്ര ഡിസൈൻ ആരതി അത് പോലെ പകർത്തിവെച്ചുവെന്നായിരുന്നു ആരോപണം. നിരവധി പേർ തങ്ങളെ ടാഗ് ചെയ്ത് വസ്ത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച സാഹചര്യത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇത് സംബന്ധിച്ച് ജെസാഷ് പങ്കിട്ട വീഡിയോ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന റിയാസ് സലീമും പങ്കുവെച്ചിരുന്നു. . കോപ്പിയടിച്ചോളൂ, എന്നാൽ ക്രെഡിറ്റ് കൊടുക്കാം എന്നു പറഞ്ഞു കൊണ്ടായിരുന്നു റിയാസ് ജെസാഷിന്റെ പോസ്റ്റ് ട്വീറ്റ് ചെയ്തത്. ഇതിന് മുമ്പും ആരതിക്കെതിരെ റിയാസ് രംഗത്തുവന്നിരുന്നു. ഒരിക്കൽ റിയാസിനോട് ആരതി പൊടിയെ അറിയുമോയെന്ന ചോദ്യത്തിന് ഗോതമ്പ് പൊടിയെന്നൊക്കെ കേട്ടിട്ടുണ്ട്, പ്രശസ്തനായ കാമുകന്റെ പേരിൽ അറിയപ്പെടുന്നയാളാണോയെന്ന പരിഹാസവും അന്ന് റിയാസ് ഉയർത്തിയിരുന്നു.
ഇതിന് പിന്നാലെ പിന്നെയും ആരതിയ്ക്കെതിരായ റിയാസിന്റെ ആരോപണം വലിയ വിവാദങ്ങൾക്കാണ് കാരണമായത്. ഡിസൈൻ തന്റേത് തന്നെ ആണെന്നും വ്യാജ ആരോപണങ്ങൾ ഉയർത്തിയ സ്ഥാപനത്തിനെതിരേയും വ്യക്തിക്കെതിരേയും തീർച്ചയായും നിയമ നടപടി സ്വീകരിക്കുമെന്നും ആരതി അന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് ഈ ഡിസൈൻ ആരതി കോപ്പിയടിച്ചതല്ലെന്ന് കമ്പനി തന്നെ പറഞ്ഞു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...