Connect with us

ഒരുവര്‍ഷം മുമ്പാണ് തനിക്ക് ബെല്‍സ് പാള്‍സി ഉണ്ടായത്, ആര്‍ക്കുവന്നാലും ഭയപ്പെടേണ്ടതില്ല ചികിത്സ തേടിയാല്‍ രോഗം ഭേദമാകും; മനോജ് കുമാർ

Malayalam

ഒരുവര്‍ഷം മുമ്പാണ് തനിക്ക് ബെല്‍സ് പാള്‍സി ഉണ്ടായത്, ആര്‍ക്കുവന്നാലും ഭയപ്പെടേണ്ടതില്ല ചികിത്സ തേടിയാല്‍ രോഗം ഭേദമാകും; മനോജ് കുമാർ

ഒരുവര്‍ഷം മുമ്പാണ് തനിക്ക് ബെല്‍സ് പാള്‍സി ഉണ്ടായത്, ആര്‍ക്കുവന്നാലും ഭയപ്പെടേണ്ടതില്ല ചികിത്സ തേടിയാല്‍ രോഗം ഭേദമാകും; മനോജ് കുമാർ

കഴിഞ്ഞ ദിവസമാണ് നടൻ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. മിഥുന് മുൻപ് നടൻ മനോജ് കുമാറിനും ഈ അസുഖം ബാധിച്ചിരുന്നു. അധിക സമയം എടുക്കാതെ തന്നെ മനോജ് പൂർവ സ്ഥിതിയിൽ എത്തുകയും ചെയ്തു. ഒരു വര്‍ഷം മുമ്പായിരുന്നു മനോജിന് ബെല്‍സ് പാള്‍സി വന്നത്. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ് തുറക്കുകയാണ് മനോജ് കുമാര്‍. ഒരു പ്രമുഖ മാധ്യമത്തിനോടായിരുന്നു മനോജിന്റെ പ്രതികരണം.

ഒരുവര്‍ഷം മുമ്പാണ് തനിക്ക് ബെല്‍സ് പാള്‍സി ഉണ്ടാകുന്നതെന്നും അതിനുമുമ്പ് അതേക്കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലായിരുന്നുവെന്നുമാണ് മനോജ് കുമാര്‍ പറയുന്നത്. തലേദിവസം ഒരു വിവാഹ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അന്ന് ചുണ്ടിനുവശത്തായി ഒരു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്നും എന്നാല്‍ അതു കാര്യമാക്കിയില്ലെന്നും മനോജ് പറയുന്നു.

പിന്നീട് തുപ്പിയപ്പോള്‍ ഉമിനീര്‍ ഒരു വശത്തുകൂടി പോകുന്നതായി മനസ്സിലായി. അടുത്ത ദിവസം ഡോക്ടറെ കാണാം എന്ന് വിചാരിച്ചു. പിറ്റേദിവസം എഴുന്നേറ്റ് ബ്രഷ് ചെയ്യുമ്പോഴാണ് ചുണ്ടിന്റെ ഒരുവശം താഴ്ന്നിരിക്കുന്നതായി കണ്ടതെന്നും മനോജ് പറയുന്നു. എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നി, സ്‌ട്രോക്ക് ആണോ എന്നായിരുന്നു സംശയമെന്നും മനോജ് പറയുന്നു. ഉടനെ ഡോക്ടറെ വിളിച്ചു. എന്നാല്‍ ഇത് ബെല്‍സ് പാള്‍സി ആണെന്നും ഭയപ്പെടേണ്ടെന്നും ഡോക്ടര്‍ പറഞ്ഞുവെന്നുമാണ് മനോജ് പറയുന്നത്.

എന്നാല്‍ അന്ന് താന്‍ അനുഭവിച്ച മാനസികസംഘര്‍ഷം വാക്കുകള്‍ക്ക് അതീതമായിരുന്നുവെന്നാണ് മനോജ് പറയുന്നത്. അതോടെയാണ് ഈ അവസ്ഥയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെ താന്‍ വീഡിയോ ചെയ്യുന്നതെന്നാണ് മനോജ് പറയുന്നത്. പലരും ആ വീഡിയോ കണ്ട ശേഷമാണ് ഇത്തരമൊരു അവസ്ഥയെക്കുറിച്ച് അറിയുന്നത് പോലുമെന്നാണ് മനോജ് പറയുന്നത്. സിനിമാക്കാര്‍ ഉള്‍പ്പെടെ പലര്‍ക്കും ഇത് വരാറുണ്ടെങ്കിലും ആരും അത് തുറന്നുപറയാറില്ലെന്നും മനോജ് പറയുന്നുണ്ട്. അതേസമയം, ആര്‍ക്കുവന്നാലും ഭയപ്പെടേണ്ടതില്ലെന്നും ചികിത്സ തേടിയാല്‍ രോഗം ഭേദമാകുമെന്നും മനോജ് വ്യക്തമാക്കുന്നുണ്ട്.

അതേസമയം മിഥുന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താരം ആശുപത്രിയില്‍ നിന്നും പങ്കുവച്ച വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് താരത്തിന്റെ ആരോഗ്യവസ്ഥ ചര്‍ച്ചയായി മാറുന്നത്.

More in Malayalam

Trending