
Actor
അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോം ബ് ഭീ ഷണി; അജ്ഞാതന്റെ ഫോണ്‍ സന്ദേശമെത്തിയത് നാഗ്പൂരില്‍
അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോം ബ് ഭീ ഷണി; അജ്ഞാതന്റെ ഫോണ്‍ സന്ദേശമെത്തിയത് നാഗ്പൂരില്‍

അമിതാഭ് ബച്ചന്റെ വീടിന് നേരെ ബോം ബ് ഭീ ഷണി. ബച്ചന്റെയും ധര്‍മേന്ദ്രയുടെയും മുംബൈയിലെ വസതികള്‍ക്ക് നേരെയാണ് ബോം ബ് ഭീ ഷണി ഉയര്‍ന്നത്. നാഗ്പൂര്‍ പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ച അജ്ഞാതന്‍ ഇരു താരങ്ങളുടേയും വീടുകള്‍ക്ക് സമീപം ബോം ബ് സ്ഥാപിച്ചതായി പറയുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് നാഗ്പൂര്‍ പൊലീസ് മുംബൈ പൊലീസിനെ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ തന്നെ മുംബൈ ബോം ബ് സ്ക്വാഡ് ടീം ഇരു താരങ്ങളുടേയും വീട്ടിലെത്തി പരിശോധന നടത്തി.
എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. അമിതാഭ് ബച്ചന്റെ മുംബൈയിലെ ഏത് വസതിക്കു നേരെയാണ് ബോം ബ് ഭീ ഷണി എന്ന് വ്യക്തമല്ല. ജല്‍സ, ജനക്, വാത്സ, പ്രതീക്ഷ എന്നീ വസതികളാണ് മുംബൈയില്‍ താരത്തിനുള്ളത്.
പ്രതീക്ഷയാണ് മുംബൈയില്‍ ബച്ചന് ആദ്യം വാങ്ങിച്ച ബംഗ്ലാവ്. ജല്‍സയിലാണ് അമിതാഭ് ബച്ചനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. മുംബൈയില്‍ ജുഹുവിലാണ് ധര്‍മേന്ദ്രയുടെ വസതി.
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
രാജ്യത്തെയാകെ ഞെട്ടിച്ച വിമാനാപകടമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്നത്. പിന്നാലെ വിമാനത്തിലെ കോ പൈലറ്റ് ക്ലൈവ് കുന്ദർ ബോളിവുഡ് നടൻ വിക്രാന്ത്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...