
Cricket
തുടക്കം പാളി കേരള സ്െ്രെടക്കേഴ്സ്; തെലുങ്ക് വാരിയേര്‍സിനോട് തോറ്റത് 64 റണ്‍സിന്
തുടക്കം പാളി കേരള സ്െ്രെടക്കേഴ്സ്; തെലുങ്ക് വാരിയേര്‍സിനോട് തോറ്റത് 64 റണ്‍സിന്

സെലിബ്രിറ്റി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി കേരള സ്െ്രെടക്കേഴ്സ്. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് തോറ്റത്. തെലുങ്ക് വാരിയേഴ്സിന്റെ നായകന് അഖില്‍ അക്കിനേനിയാണ് മാന്‍ ഓഫ് ദ മാച്ച്. ബെസ്റ്റ് ബാറ്റ്സ്മാന് കേരള സ്െ്രെടക്കേഴ്സിന്റെ രാജീവ് പിള്ളയും ബെസ്റ്റ് ബൗളറും തെലുങ്ക് വാരിയേഴ്സിന്റെ പ്രിന്‍സുമായി.
ടോസ് നേടിയ കേരള സ്െ്രെടക്കേഴ്സ് ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബൗളിംഗിന് യോജിച്ചതാണ് എന്നായിരുന്നു ഫീല്‍ഡിംഗ് തിരഞ്ഞെടുത്തതിന് ഉണ്ണി മുകുന്ദന് പറഞ്ഞ കാരണം. എന്നാല്‍ ഉണ്ണി മുകുന്ദന്റെ വിലയിരുത്തല്‍ ശരിയല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു തെലുങ്ക് വാരിയേഴ്സിന്റെ ബാറ്റിംഗ്.
രണ്ട് സ്പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖിലിന്റെ ബാറ്റിംഗ് ആണ് കേരള താര ടീമിനെ വന്‍ പരാജയത്തിലേക്ക് നയിച്ചത്. ഒപ്പം തെലുങ്ക് താരങ്ങള്‍ മികച്ച ബാറ്റിംഗ് നടത്തിയ പിച്ചില്‍ രാജീവ് പിള്ള ഒഴികെയുള്ള കേരള സ്െ്രെടക്കേഴ്സ് താരങ്ങള്‍ റണ്‍ നേടാന്‍ ഏറെ ബുദ്ധിമുട്ടി.
ഏഴാമത്തെ ഓവറില്‍ മൂന്നാം പന്തില്‍ 14 ബോളില്‍ 23 റണ്‍സ് എടുത്ത് ഉണ്ണി മുകുന്ദന് ഔട്ടായിരുന്നു. തമന്റെ പന്തിലായിരുന്നു വിക്കറ്റ്. അടുത്ത ബോളില്‍ തന്നെ 0 റണ്‍സ് എടുത്ത വിവേക് ഗോപനും മടങ്ങി. രണ്ട് സ്പെല്ലിലും പൂജ്യം റണ്‍സാണ് വിവേക് ഗോപന് നേടിയത്.
അടുത്ത ഓവറില്‍ തന്നെ രാജീവ് പിള്ളയുടെ ഇന്നിംഗ്സും തീര്‍ന്നതോടെ കേരളം സിസിഎല്‍ 2023ലെ ആദ്യ മത്സരം തോറ്റെന്ന് ഉറപ്പാക്കി. രണ്ടാം സ്പെല്ലില് അശ്വിന് ബാബുവും തമനുമായിരുന്നു തെലുങ്ക് വാരിയേഴ്സിന് വേണ്ടി ഓപ്പണിംഗിന് ഇറങ്ങിയത്. മികച്ച ഒരു തുടക്കമായിരുന്നു അശ്വിനും തമനും തെലുങ്ക് വാരിയേഴ്സിന് നല്‍കിയത്.
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...
പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പൊയന്റ്...
2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ 15 ക്രിക്കറ്റ് താരങ്ങള്‍ക്ക് സന്ദേശവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്....