Connect with us

യൂട്യൂബ് ചാനല്‍ നടത്തിയ ഹോം ടൂര്‍ വീഡിയോ വൈറല്‍; നിയമക്കുരുക്കിലായി നടന്‍; പിഴയായി അടയ്‌ക്കേണ്ടത് 5 ലക്ഷത്തോളം രൂപ!

News

നിരവധി തമിഴ് ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് റോബോ ഷങ്കര്‍. മൃഗങ്ങളേയും പക്ഷികളേയും വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്നതില്‍ തത്പരനാണ് റോബോ ഷങ്കറും. എന്നാല്‍ താരത്തിന്റെ ഈ ഇഷ്ടം അദ്ദേഹത്തെ ഇപ്പോള്‍ ഒരു നിയമക്കുരുക്കില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്.

അപൂര്‍വയിനം തത്തകളെ വീടിനുള്ളില്‍ കൂട്ടിലിട്ട് വളര്‍ത്തുന്നു എന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചെന്നൈക്കടുത്ത് സാലിഗ്രാമത്തിലാണ് റോബോ ഷങ്കറിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഷങ്കറിന്റെ ഓമനകളായി വീട്ടിലുള്ളത് ഒരു നായയും തത്തകളില്‍ അപൂര്‍വയിനമായ രണ്ട് അലക്‌സാെ്രെന്ദന്‍ പാരക്കീറ്റുകളെയുമാണ്. രണ്ട് പക്ഷികളേയും കൂട്ടിലടച്ചാണ് പരിപാലിക്കുന്നത്.

ഒരു തമിഴ് യൂട്യൂബ് ചാനല്‍ നടത്തിയ ഹോം ടൂര്‍ വീഡിയോ ആണ് നടനെ ഇപ്പോള്‍ കുഴിയില്‍ ചാടിച്ചിരിക്കുന്നത്. രണ്ട് പക്ഷികളേയും തമിഴ്‌നാട് വൈല്‍ഡ്‌ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തിരിക്കുകയാണ്.

യൂട്യൂബ് ചാനലില്‍ വന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട മൃഗാവകാശ പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് വൈല്‍ഡ്‌ലൈഫ് കണ്‍ട്രോള്‍ ബ്യൂറോയുടെ നടപടി. പരമാവധി ശിക്ഷയായ അഞ്ച് ലക്ഷം രൂപ പിഴയാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

More in News

Trending

Malayalam

ഹേമാ