സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന കരണ്‍ജിത് കൗര്‍ അണ്‍റ്റോള്‍ഡ് സ്റ്റോറിയുടെ രണ്ടാം ട്രെയ്ലർ ഇറങ്ങി ..
സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന കരണ്‍ജിത് കൗര്‍ അണ്‍റ്റോള്‍ഡ് സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കാനഡയില്‍ താമസമുറപ്പിച്ച ഇടത്തരം സിഖ് കുടുംബത്തിലെ കരണ്‍ജീത് കൗര്‍ എന്ന പെണ്‍കുട്ടിയില്‍ നിന്ന് സണ്ണി ലിയോണിലേക്കുള്ള മാറ്റം പറയുന്ന വെബ് പരമ്പരയില്‍ സണ്ണി ലിയോണ്‍ തന്നെയാണ് മുഖ്യ വേഷത്തിലെത്തുന്നത്.
റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്സീരിസിന്റെ പ്രത്യേകത. ആദ്യ സീസണ് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.
സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. . രാജ് അര്ജുന്, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവര്‍ പരമ്പരയില്‍ അഭിനയിക്കുന്നു. സെപ്തംബര്‍ 18 മുതല്‍ രണ്ടാം സീസണ് സീ5ല്‍ സംപ്രേഷണം ആരംഭിക്കും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...