
Bollywood
സൗത്ത് സിനിമയിലേയ്ക്ക് പോകുന്ന ബോളിവുഡ് നടന്മാര്ക്ക് മോശം റോളുകളാണ് ലഭിക്കുന്നത്; സംവിധായകന് കൃഷ്ണ ഡി കെ
സൗത്ത് സിനിമയിലേയ്ക്ക് പോകുന്ന ബോളിവുഡ് നടന്മാര്ക്ക് മോശം റോളുകളാണ് ലഭിക്കുന്നത്; സംവിധായകന് കൃഷ്ണ ഡി കെ

തമിഴിലും തെലുങ്കിലും വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള നടന്മാരാണെന്ന് സംവിധായകന് കൃഷ്ണ ഡി കെ. സ്ത്രീ അഭിനേതാക്കള്‍ക്ക് തെന്നിന്ത്യന്‍ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്താന്‍ കഴിഞ്ഞെങ്കിലും പുരുഷന്മാര്ക്ക് അത്ര ഭാഗ്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സൗത്ത് ഇന്ത്യയില്‍ നിന്നുള്ള നിരവധി അഭിനേതാക്കള്‍ ബോളിവുഡില്‍ മുഖ്യധാരാ നായകന്മാരായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഹിന്ദി സിനിമയിലെ മുന്‍നിര താരങ്ങള്‍ക്ക് ഇത് ബാധകമായിരുന്നില്ല. രജനികാന്ത്, കമല്ഹാസന്, ആര് മാധവന് എന്നിവര്‍ ഹിന്ദി സിനിമകളില്‍ നിരവധി പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തപ്സി പന്നു, തമന്ന ഭാട്ടിയ തുടങ്ങിയ സ്ത്രീ അഭിനേതാക്കള്‍ക്ക് തെന്നിന്ത്യന്‍ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്താന്‍ കഴിഞ്ഞെങ്കിലും പുരുഷന്മാര്ക്ക് അത്ര ഭാഗ്യമുണ്ടായിട്ടില്ല’ എന്നും കൃഷ്ണ ഡി കെ പറഞ്ഞു.
‘തമിഴിലും തെലുങ്കിലും വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് വടക്കേ ഇന്ത്യയില്‍ നിന്നുള്ള നടന്മാരാണ്. ഇവിടെയുള്ള എല്ലാ അഭിനേതാക്കളും മനോജ് ബാജ്പേയി ഉള്‍പ്പെടെയുള്ളവര്‍ മോശം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സൗത്ത് സിനിമയിലേയ്ക്ക് പോകുന്ന നടന്മാര്ക്ക് സാധാരണയായി മോശം ആളുകളുടെ റോളുകള്‍ ആണ് ലഭിക്കുന്നത്.
സോനു സൂദ്, മുകുള്‍ ദേവ് എന്നിവരും വില്ലന്‍ വേഷങ്ങള്‍ ചെയ്ത ചില അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു’. കൃഷ്ണ വ്യകത്മാക്കി. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘പഠാന്’ ആഗോള ബോക്സ് ഓഫീസില്‍ ?800 കോടിയിലധികം നേടി. ആന്ധ്രാപ്രദേശില്‍ ‘പഠാന്’ ആദ്യവാരം 20 കോടിയോളം നേടിയപ്പോള്‍ തമിഴ്നാട്ടിലും കേരളത്തിലും 10 കോടി രൂപ വീതമാണ് കളക്ഷന്‍ നേടിയത്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....