Connect with us

ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച; അഭിഷേക് ബച്ചൻ പങ്കുവെച്ച ചിത്രം കണ്ടോ?

Bollywood

ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച; അഭിഷേക് ബച്ചൻ പങ്കുവെച്ച ചിത്രം കണ്ടോ?

ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച; അഭിഷേക് ബച്ചൻ പങ്കുവെച്ച ചിത്രം കണ്ടോ?

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഇവരുടെ ഓൺ സ്ക്രീൻ വിശേഷങ്ങളേക്കാൾ ഓഫ് സ്ക്രീൻ വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് താൽപര്യം. ഇവരുടെ മകൾ ആരാധ്യക്കും ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസമായിരുന്നു അഭിഷേക് ബച്ചന്റെ ജന്മദിനം മാലിദ്വീപിലെ ഒരു ആഡംബര റിസോർട്ടിൽ എത്തിയ കുടുംബം അവിടെ നിന്നുള്ള ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്.

പിറന്നാൾ ആശംസിച്ച എല്ലാവർക്കും നന്ദി അറിയിച്ച അഭിഷേക് തങ്ങൾ താമസിച്ച റിസോർട്ടിനും നന്ദി പറഞ്ഞു. ഏറ്റവും ഒടുവിലായി ‘ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച’ എന്ന അടിക്കുറിപ്പോടെ ഭാര്യയും അഭിനേത്രിയും മുൻലോക സുന്ദരിയുമായ ഐശ്വര്യയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 5-ന് 47 വയസ്സ് തികഞ്ഞ അഭിഷേക് ബച്ചൻ, ഏറ്റവും ഒടുവിലായി സ്‌ക്രീനിൽ എത്തിയത് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ദസ്വി’യിലാണ്. അജയ് ദേവ്ഗൺ, തബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭോല’യിൽ അദ്ദേഹം ഉടൻ അഭിനയിക്കും. ‘ഘൂമർ’ എന്ന ചിത്രവും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നു. മണിരത്‌നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

More in Bollywood

Trending

Recent

To Top