നാളെയാണ് ബോളിവുഡ് കാത്തിരുന്ന സിദ്ധാർഥ് – കിയാര വിവാഹം!

നാളെയാണ് ബോളിവുഡ് കാത്തിരുന്ന സിദ്ധാർഥ് – കിയാര വിവാഹം
നാളെയാണ് ബോളിവുഡ് കാത്തിരുന്ന സിദ്ധാർഥ് – കിയാര വിവാഹം. മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങൾ ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. ഇന്നലെ രാത്രിയിലായിരുന്നു സംഗീത് ചടങ്ങുകൾ. സിദ്ധാർത്ഥിന്റെയും കിയാരയുടെയും ഹൽദി, മെഹന്ദി ചടങ്ങുകൾ ഇന്ന് രാത്രിയിൽ നടക്കും. ഇന്നലെ ഷാഹിദ് കപൂർ, മീര രാജ്പുത് തുടങ്ങി നിരവധി താരങ്ങൾ സിദ്കിയാര വിവാഹത്തിനായി ജയ്സാൽമീറിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ വിവാഹത്തിന് പങ്കെടുക്കാൻ പോകുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ജൂഹി ചൗള.
വിമാനത്തിൽ നിന്നുള്ള ചിത്രമാണ് താരം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. സിദ്കിയാര എന്ന ഹാഷ്ടാഗാണ് താരം ചിത്രത്തിന് കൊടുത്തിരിക്കുന്നത്. രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരമായിരിക്കും വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹ ചടങ്ങിൽ പങ്കെടുക്കുക. നവദമ്പതികൾക്കായി ഡെസേർട്ട് സഫാരിയും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരിക്കും വധൂവരൻമാർ വിവാഹത്തിന് ധരിക്കുക.
ഗോവിന്ദ നാം മേര എന്ന ചിത്രമാണ് കിയാരയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്നത്. സത്യപ്രേം കി കഥയാണ് അടുത്ത പ്രൊജക്ട്. കാർത്തിക് ആര്യനാണ് ചിത്രത്തിലെ നായകൻ. നെറ്റ്ഫ്ലിക്സിലൂടെയെത്തിയ മിഷൻ മജ്നുവായിരുന്നു സിദ്ധാർഥിന്റേതായി ഒടുവിലെത്തിയ ചിത്രം.രാജസ്ഥാനിലെ ജയ് സാൽമീറിലെ സൂര്യഗട്ട് കൊട്ടാരത്തിൽ വെച്ചായിരിക്കും വിവാഹം നടക്കുക . സൂര്യഗട്ട് കൊട്ടാരത്തിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് . ഇഷ അംബാനിയും വിവാഹത്തിനായി എത്തിയിട്ടുണ്ട്. കിയാര അദ്വാനിയുടെ ബാല്യകാല സുഹൃത്തും സഹപാഠിയുമാണ് ഇഷ
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത ചിരിയാണ് കലാഭവന്‍ മണി. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ്...
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...