Connect with us

‘നിസ്സാര കാര്യത്തിനൊന്നും കേറി വിവാഹമോചനമൊന്നും നടത്തിയേക്കരുത്.. അതിൽ നാണക്കേടൊന്നുമില്ലെങ്കിലും’; ഇഷ അംബാനിക്കയച്ച  ഒരു മലയാളി വൈദികന്റെ ആശംസ

Malayalam Breaking News

‘നിസ്സാര കാര്യത്തിനൊന്നും കേറി വിവാഹമോചനമൊന്നും നടത്തിയേക്കരുത്.. അതിൽ നാണക്കേടൊന്നുമില്ലെങ്കിലും’; ഇഷ അംബാനിക്കയച്ച  ഒരു മലയാളി വൈദികന്റെ ആശംസ

‘നിസ്സാര കാര്യത്തിനൊന്നും കേറി വിവാഹമോചനമൊന്നും നടത്തിയേക്കരുത്.. അതിൽ നാണക്കേടൊന്നുമില്ലെങ്കിലും’; ഇഷ അംബാനിക്കയച്ച  ഒരു മലയാളി വൈദികന്റെ ആശംസ

‘നിസ്സാര കാര്യത്തിനൊന്നും കേറി വിവാഹമോചനമൊന്നും നടത്തിയേക്കരുത്.. അതിൽ നാണക്കേടൊന്നുമില്ലെങ്കിലും’; ഇഷ അംബാനിക്കയച്ച  ഒരു മലയാളി വൈദികന്റെ ആശംസ

വർഷങ്ങളായി ധ്യാന ശുശ്രുഷ രംഗത്തു പ്രവർത്തിക്കുന്ന ജോർജ് കാരംവേലി അച്ചനാണ് ഇഷ അംബാനിക്ക് ആശംസകൾ നേർന്നത്.അംബാനിയുടെ മക്കൾക്കുള്ള ഫാ. ജോർജ് കാരംവേലിയുടെ ആശംസ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.നിഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും ആഡംബര വിവാഹത്തെ  വിമർശിച്ചാണ് അദ്ദേഹത്തിന്റെ ആശംസ.
അദ്ദേഹത്തിന്റെ പോസ്റ്റ്

അദ്ദേഹത്തിന്റെ പോസ്റ്റ്

സഹോദരി  ഇഷാ അംബാനി, വിവാഹ മംഗളാശംസകൾ ദീർഘസുമംഗലീഭവ !! ആയിരം കോടി ചിലവാക്കിയാണ് അച്ഛൻ അംബാനി നിന്നെ മണിയറയിലേക്കെത്തിച്ചതെന്ന് അറിഞ്ഞതിൽ ഞങ്ങൾ ആങ്ങളമാർക്ക് ഏറെ സന്തോഷമുണ്ട്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!


കാരണം ഇന്ത്യയിലെ ഓരോ മനുഷ്യരുടെയും സംഭാവനയാണ് ആ മണിയറ പ്രവേശനം.. പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിങ്ങനെയുള്ള അവശ്യ സാധനങ്ങൾക്ക് വിലകയറുമ്പോഴൊക്കെ ഞങ്ങൾക്ക് അത് വലിയ ബുദ്ധിമുട്ടായി തോന്നാതിരുന്നതും നിന്നെ കെട്ടിച്ചയക്കാനുള്ള ചിലവിലേക്കുള്ളത് ആണെന്ന് കൂടി ഓർത്തിട്ടായിരുന്നു..അമിത വില നൽകലിലൂടെ ഞങ്ങൾ സാധാരണക്കാർ നിന്റെ അച്ഛനും കൂട്ടർക്കും ഞങ്ങളുടെ പൊന്നു പെങ്ങളുടെ വിവാഹത്തിൽ ഒരു കുറവുമുണ്ടാകരുത് എന്ന് കാണിച്ച ശാഠ്യമായിരുന്നു…ഒരാഴ്ചയായി നീണ്ടു നിന്ന ചടങ്ങുകൾ മുഴുവൻ, വെയിലത്ത് പണിയെടുക്കുന്നതിനിടയിലും ഞങ്ങൾ സാകൂതം, പ്രാർത്ഥനയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. സ്വർണ നാണയം ചേർത്ത് വെച്ച ക്ഷണക്കത്ത് കണ്ട അന്ന് മുതൽക്ക് തുടങ്ങിയ കൗതുകവും കരുതലുമാണ് ഇന്നലെ വരെ നിലനിർത്തിയത്. നീ വിവാഹത്തിന് ഉടുത്ത ആടയാഭരണങ്ങളിൽ ഇന്നാട്ടിലെ പട്ടിണിക്കാരന്റെ വിയർപ്പിന്റെ മണമുണ്ടെന്ന് ഓർമയുണ്ടാകുമല്ലൊ !


കുതിരപ്പുറത്ത് വന്നിറങ്ങിയ നിന്നെയും വരനെയും നേരിട്ട് ആശിർവദിക്കാനും, കുറച്ച് പൂക്കളെങ്കിലും നിങ്ങൾക്ക് സമ്മാനിക്കാനുമൊക്കെ ആഗ്രഹമുണ്ടായിരുന്നു…
പക്ഷെ, അന്നന്നത്തെ അന്നത്തിനായി പണിയെടുത്ത് ജീവിക്കുന്നതിനിടയിൽ എവിടെയാ കുട്ടീ, സമയം? പക്ഷെ, ഈ ആഴ്ച, നാലര ലക്ഷത്തോളം വരുന്ന അച്ഛന്റെ ഗ്രാമ ഔട്ട് ലെറ്റുകളിലും ഇരുപതിനായിരത്തോളമുള്ള ടൗണിലെ കടകളിലും വെച്ച് ചില്ലറ സാധനം വാങ്ങി ചെലവാക്കിയ തുകയിൽ കുറച്ച്, നിനക്ക് വേണ്ടി ഒരുക്കിയ പൂക്കൾക്ക് കൂടിയായിരുന്നു എന്ന സന്തോഷത്തിലാണ് ഞങ്ങൾ…
ഇരുപത്തെട്ട് കോടി ചെലവാക്കിയ മെഗാ സംഗീത നിശ വല്ലാത്തൊരു ‘മിസ്’ ആയിപ്പോയി.. സാരമില്ല, അച്ഛന്റെ ഓഹരികളുള്ള ഏതെങ്കിലും ചാനലുകളിൽ അത് വരുന്നതിനായി ഇപ്പഴേ ഡിഷ്‌ ടിവിക്ക് റിക്വസ്റ്റ് അയച്ചിട്ടുണ്ട്.. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമൊക്കെ പങ്കെടുത്ത് ധാന്യമാക്കിയ നിന്റെ മിന്നുകെട്ടിന് ഇനിയെന്ത് ആർഭാടമാണ് വേണ്ടത്?


ജ്യേഷ്ഠ സഹോദരരെ പോലെ ഞങ്ങൾ ദൂരെയിരുന്നു നിന്റെ അച്ഛൻ നിന്നെ കൈപിടിച്ച് കൊടുത്തത്, മാധ്യമക്കാർ നൽകിയ ചിത്രങ്ങളും മറ്റും കണ്ട് ഹർഷപുളകിതയായിരിക്കെയാണ്… നൂറുക്കണക്കിന് വിമാനങ്ങൾ വന്നും പോയുമിരുന്നു എന്ന വാർത്തയും കണ്ട് ഏറെ സന്തോഷിച്ചു.. ആകാശത്തിലെ വിമാനങ്ങൾക്ക് യഥേഷ്ടം വന്നിറങ്ങാൻ പണിതിട്ടുള്ള എയർപോർട്ടുകളുടെ പകുതി ഓഹരി ഇന്നും ഞങ്ങൾ ജനങ്ങളുടെതാണല്ലോ… അപ്പോൾ നിന്റെ കല്യാണത്തിന് നടന്ന അത്തരത്തിലുള്ള പ്രകടനങ്ങളിലും ഞങ്ങളുടെ പങ്കാളിത്തവും ചിലവും ഞങ്ങൾ ഉറപ്പാക്കി…


ഒരു വല്യേട്ടന്റെ സ്ഥാനത്തിരുന്ന് ഉപദേശിക്കുകയാ.. വൈവാഹിക ജീവിതത്തിൽ കുറെ അഡ്ജസ്റ്റ്മെന്റുകളൊക്കെ വേണ്ടി വരും, ട്ടോ.. നിസ്സാര കാര്യത്തിനൊന്നും കേറി വിവാഹമോചനമൊന്നും നടത്തിയേക്കരുത്.. അതിൽ നാണക്കേടൊന്നുമില്ലെങ്കിലും, പുതിയൊരു ചെറുക്കനെ കിട്ടാൻ ബുദ്ധിമുട്ടൊന്നുമില്ലെങ്കിലും, ഇതേ ചിലവ് വരുമ്പോൾ താഴെയുള്ള അനുജത്തിമാർക്ക് കൂടി ഞങ്ങൾ കൊടുക്കാൻ പിന്നെയും കൂടുതൽ അധ്വാനിക്കേണ്ടി വരും.
ഇതിനിടയിൽ, ഞങ്ങളുടെ വീട്ടിലും, കെട്ടു പ്രായം കഴിഞ്ഞ, നിന്റെ കൂടി കുഞ്ഞനുജത്തിമാരുണ്ടെന്ന ബോധം വേണം…സമയം കിട്ടുമ്പോൾ ഇതൊക്കെ അച്ഛനെയും അറിയിക്കണം.. ധന്യമായ ജീവിതം ഒരിക്കൽ കൂടി ആശംസിച്ചു കൊണ്ട്, നൂറുകോടി വരുന്ന ഈ രാജ്യത്തെ നിന്റെ സഹോദരരിൽ ഒരാൾ…

ഫാ. ജോർജ് കാരംവേലി…

father george karamveli’s post about nisha ambani’s wedding

More in Malayalam Breaking News

Trending

Recent

To Top