Connect with us

മുകേഷ് അംബാനിയുടെ മകളുടെ കല്യാണത്തിന് അതിഥികൾക്കായി 100 വിമാനങ്ങൾ

Malayalam Breaking News

മുകേഷ് അംബാനിയുടെ മകളുടെ കല്യാണത്തിന് അതിഥികൾക്കായി 100 വിമാനങ്ങൾ

മുകേഷ് അംബാനിയുടെ മകളുടെ കല്യാണത്തിന് അതിഥികൾക്കായി 100 വിമാനങ്ങൾ

മുകേഷ് അംബാനിയുടെ മകളുടെ കല്യാണത്തിന് അതിഥികൾക്കായി 100 വിമാനങ്ങൾ

മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹമാമാങ്കം എത്തിയിരിക്കുകയാണ്. ഒരുക്കങ്ങളൊക്കെ തകൃതിയായി മുന്നേറുകയാണ്. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് പറക്കാന്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉദയ്പുരിലെ വിമാനത്താവളത്തിലാണ് 100 വിമാനങ്ങളും വിശ്രമിക്കുന്നത്. സംഗീതനിശയ്ക്ക് കൊഴുപ്പേകാന്‍ ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സ് തന്നെ എത്തുന്നു.

ചൊവ്വാഴ്ച മുംബൈയില്‍ വെച്ച്‌ നടക്കുന്ന വിവാഹ ആഘോഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ ക്ഷണിതാക്കള്‍ക്ക് ആപ്പിലൂടെ നല്‍കിക്കൊണ്ടിരിക്കും. മൂന്നു ദിവസം നീളുന്ന ആഘോഷം ഈ ആഴ്ച ഒടുവില്‍ ഉദയ്പുരില്‍ ആരംഭിക്കും.

കഴിഞ്ഞ ആഴ്ച വിവാഹിതയായ പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കും. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലാരിയും എത്തുമെന്നു കരുതുന്നു. മുംബൈയില്‍ കടലിന് അഭിമുഖമായ 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര ബംഗ്ലാവിലാകും നവദമ്ബതികള്‍ താമസിക്കുന്നത്.

specialties of isha ambanis marriage

More in Malayalam Breaking News

Trending